Image

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതി രൂപീകരിച്ചു

Published on 10 July, 2012
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതി രൂപീകരിച്ചു
തിരുവനന്തപുരം: സംവിധായകന്‍ കെ. ഭാഗ്യരാജ് ചെയര്‍മാനായി 2011 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ കമ്മിറ്റി രൂപീകരിച്ചു. സംവിധായകന്‍ ബി.അജയന്‍, ഗായിക ഡോ.ബി.അരുന്ധതി, എഴുത്തുകാരനും നിര്‍മാതാവുമായ ആര്യാടന്‍ ഷൗക്കത്ത്, പൂനെ എഫ്ടിടിഐ എഡിറ്റിംഗ് ഡിവിഷനിലെ മുന്‍മേധാവി ടി.വി. ലോറന്‍സ്, എഴുത്തുകാരി കെ.ആര്‍. മീര, സൗണ്ട് റെക്കോര്‍ഡിസ്റ്റ് സി.ആര്‍.ചന്ദ്രന്‍, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ. മനോജ് കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. 

സിനിമാരചനക്കുള്ള പുരസ്‌കാര നിര്‍ണയസമിതിയുടെ ചെയര്‍മാന്‍ ഡോ.ജോര്‍ജ് ഓണക്കൂറാണ്. ചലച്ചിത്രനിരൂപകരായ സിബി കാട്ടാമ്പള്ളി, ടി. അനിതകുമാരി, ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.മനോജ്കുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക