Image

ജേഷ്ഠാനുജന്‍മാര്‍ ശെമ്മാശപട്ടം സ്വീകരിക്കുന്നു.

Published on 26 July, 2011
ജേഷ്ഠാനുജന്‍മാര്‍ ശെമ്മാശപട്ടം സ്വീകരിക്കുന്നു.
ഒക്കലഹോമ : സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയ്രാസില്‍ ഉള്‍പ്പെട്ട ഒക്കലഹോമ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് അംഗങ്ങളായ റിച്ചി വര്‍ഗീസ്(21), ഏബ്രഹാം വര്‍ഗീസ് എന്നീ സഹോദരങ്ങള്‍ക്ക് പൗരോഹിത്യ ശുശ്രൂഷയുടെ ആദ്യപടിയായ ശെമ്മാശപട്ടം സ്വീകരിക്കുന്നു. ജൂലൈ 30-ാം തീയതി ശനിയാഴ്ച ബഥനി സിറ്റിയിലെ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ ദോ മോര്‍ തിത്തോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. സഭയിലെ വന്ദ്യ കോറെപ്പിസ്‌ക്കോപ്പമാര്‍ , വൈദികശ്രേഷ്ഠര്‍ , ശെമ്മാശന്‍മാര്‍ , തുടങ്ങിയവര്‍ പട്ടം കൊട ശുശ്രൂഷയില്‍ പങ്കുചേരുമെന്ന് ഇടവക വികാരി റവ.ഫാദര്‍ സാജു ജോര്‍ജ് അറിയിച്ചു.

അമേരിക്കയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന റജി വര്‍ഗീസ്-മിനി ദമ്പതികളുടെ മൂത്ത പുത്രന്‍മാരായ റിച്ചിയും ഏബ്രഹാമും ഏഴുവര്‍ഷമായ വിശുദ്ധ മദാബഹയില്‍ ശുശ്രൂഷച്ചു വരുന്നു. സണ്ടേ സ്‌ക്കൂള്‍ , യുവജന പ്രസ്ഥാനം എന്നിവരുടെ സജീവ പ്രവര്‍ത്തകരായ രണ്ടുപേരും പഠനത്തിലും സമര്‍ത്ഥരാണ്. ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ എയറോസ്‌പേസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് റിച്ചി വര്‍ഗീസ്. ഒക്കലഹോമയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഏബ്രഹാം വര്‍ഗീസിന്റെ ഐഛികവിഷയം KINESIOLOGY ആണ്. അക്കാഡമിക്ക് പഠനത്തോടൊപ്പം വേദശാസ്ത്രപഠനവും പൂര്‍ത്തിയാക്കി സഭാശുശ്രൂഷയില്‍ പങ്കാളിയാകുവാനാണ് സഹോദരങ്ങള്‍ താല്‍പര്യപ്പെടുന്നത്. വളരെ ചെറുപ്പം മുതല്‍ തന്നെ ആദ്ധ്യാത്മീയ മേഖലയില്‍ ശുശ്രൂഷ ചെയ്തു വരുന്ന ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിന്റെ സേവന സന്നദ്ധതയും , വിശാല വീക്ഷണവും, ആത്മീയ നേതൃത്വവുമാണ് തങ്ങളുടെ വൈദീക ശുശ്രൂഷയിലേക്കുള്ള പ്രചോദനമെന്ന് നിയുക്ത ശെമ്മാശന്‍മാര്‍ അറിയിച്ചു.

മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗമായ റജി വര്‍ഗീസ് തണ്ടാശ്ശേരിയും പത്‌നി മിനിയും(തിരുവല്ല പെരിങ്ങോള്‍ കുടുംബാംഗം) ഇടവകയിലെ ഭക്തസംഘടനകളിലെ സജീവ സാന്നിദ്ധ്യമാണ്. മലങ്കര ആര്‍ച്ച് ഡയാസിസിന്റെ ആഭിമുഖ്യത്തില്‍ 2010 ജൂലൈയില്‍ ന്യൂജേഴ്‌സിയില്‍ വെച്ച് നടത്തപ്പെട്ട രജതജൂബിലി കണ്‍വന്‍ഷന്റെ ഫസിലിറ്റീസ് കമ്മറ്റിയുടെ പൂര്‍ണ്ണ ചുമതല(കോര്‍ഡിനേറ്റര്‍ ) വഹിച്ചിരുന്ന റജി വര്‍ഗീസ് മികച്ച സംഘാടകന്‍ കൂടിയാണ്.

30-ാം തീയതി ശനിയാഴ്ച രാവിലെ ദേവാലയത്തില്‍ എത്തിച്ചേരുന്ന ആര്‍ച്ച് ബിഷപ്പിനെ സ്വീകരിച്ചാനയിച്ചു. 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, പട്ടംകൊട ശുശ്രൂഷ എന്നിവയും നടക്കും. 11.30ന് നവ ശെമ്മാശന്‍മാരെ അനുമോദിക്കുവാന്‍ ചേരുന്ന യോഗത്തില്‍ ആത്മീയ-സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. ഇടവക വികാരി സജു ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു വരുന്നു. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റിക്കാര്‍ അറിയിച്ചു.

വിലാസം
സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
2208 N.ALEXANDER LN,
BETHANY
OKLAHOMA.73008

കൂടുതല്‍ വിവരങ്ങള്‍ക്ക്
1.റവ.ഫാ.സാജു ജോര്‍ജ് (വികാരി) (405) 440-0662
2.റജി വര്‍ഗീസ് (405) 330-1437

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ മലങ്കര- ആര്‍ച്ച് ഡയ്രാസിസ്) അറിയിച്ചതാണിത്.
ജേഷ്ഠാനുജന്‍മാര്‍ ശെമ്മാശപട്ടം സ്വീകരിക്കുന്നു.ജേഷ്ഠാനുജന്‍മാര്‍ ശെമ്മാശപട്ടം സ്വീകരിക്കുന്നു.
Join WhatsApp News
Elcy Yohannan Sankarathil 2018-03-09 22:07:25
Hearty condolence on the demise of Dr. Paul Thomas, who was a man of hard work, with definite aim, perseverance, knowledge and wisdom. He emerged from the cradle of fishermen, who suffered so hard and bad  to make ends meet, grew with so much hardships, earned college degrees that were far approachable to his cotemporaries . He started his career as a lecturer in the Chemistry department at the Fatima Matha National college, Quilon, Kerala, in the early sixties (1960-62), where I was pursuing my BSc. In  Chemistry. Paul Thomas then broadened his horizon abroad, achieved a ph. D, adorned higher positions in various colleges, finally he landed in USA, made many adventurous travels in the seas many times. His book ‘Ormathirakal’ is a must read book, on which I have written an article /appreciation, a couple of years back in our Malayalam Pathram. May his soul rest in peace in the heavenly abode.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക