Image

നടന്‍ സായികുമാര്‍ ഭാര്യക്കും മകള്‍ക്കും ചെലവിനു നല്‍കാന്‍ കോടതിവിധി

Published on 13 July, 2012
 നടന്‍ സായികുമാര്‍ ഭാര്യക്കും മകള്‍ക്കും ചെലവിനു നല്‍കാന്‍ കോടതിവിധി
കൊല്ലം: ഗാര്‍ഹികാതിക്രമ നിരോധന നിയമപ്രകാരം ഭാര്യ നല്‍കിയ കേസില്‍ നടന്‍ സായികുമാര്‍ ഭാര്യക്കും മകള്‍ക്കും ചെലവിനു നല്‍കാന്‍ വിധി. പ്രതിമാസം 43,000 രൂപ വീതം ചെലവിനു നല്‍കാനാണ് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേട്ട് എസ്. സന്തോഷ്‌കുമാര്‍ ഉത്തരവിട്ടത്. 

ഭാര്യ പ്രസന്നയ്ക്ക് 15,000 രൂപയും മകള്‍ വൈഷ്ണവിക്ക് 10,000 രൂപയും വസ്തു പണയപ്പെടുത്തിയ വായ്പ തിരിച്ചടയ്ക്കുന്നതിന് പ്രതിമാസം 18,000 രൂപയും നല്‍കണമെന്നാണ് വിധി. ഭാര്യയും മകളും താമസിക്കുന്ന വടക്കേവിള വൈഷ്ണവം എന്ന വീട്ടില്‍നിന്ന് അവരെ ഇറക്കിവിടുകയോ സ്വസ്ഥജീവിതത്തിനു തടസമുണ്ടാക്കുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിലുണ്ട്.കേസ് ഫയല്‍ ചെയ്യുമ്പോള്‍ 5,000 രൂപ മാത്രമാണു ജീവനാംശമായി പ്രസന്ന ആവശ്യപ്പെട്ടിരുന്നത്. വിചാരണ കാലയളവില്‍ പ്രസന്ന കാന്‍സര്‍ രോഗിയാണെന്ന് കണെ്ടത്തുകയും തുടര്‍ന്ന് തുക വര്‍ധിപ്പിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആര്‍സിസിയിലെ രേഖകളും തെളിവിനായി ഹാജരാക്കിയിരുന്നു. കനറാ ബാങ്കിന്റെ തൃക്കോവില്‍വട്ടം ശാഖയില്‍ നിന്ന് വസ്തു പണയപ്പെടുത്തിയെടുത്ത ലോണ്‍ തിരിച്ചടയ്ക്കുന്നതിനാണ് 18,000 രൂപ ആവശ്യപ്പെട്ടത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് മുഴുവന്‍ തുകയും നല്‍കണം. 

 നടന്‍ സായികുമാര്‍ ഭാര്യക്കും മകള്‍ക്കും ചെലവിനു നല്‍കാന്‍ കോടതിവിധി    നടന്‍ സായികുമാര്‍ ഭാര്യക്കും മകള്‍ക്കും ചെലവിനു നല്‍കാന്‍ കോടതിവിധി    നടന്‍ സായികുമാര്‍ ഭാര്യക്കും മകള്‍ക്കും ചെലവിനു നല്‍കാന്‍ കോടതിവിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക