Image

അച്ഛനുറങ്ങാത്ത വീട്ടിലെ;പീഡനത്തിനിരയായ ലിസമ്മ

Published on 13 July, 2012
അച്ഛനുറങ്ങാത്ത വീട്ടിലെ;പീഡനത്തിനിരയായ ലിസമ്മ
ലിസമ്മ,അച്ഛനുറങ്ങാത്ത വീട്ടിലെ പീഡനത്തിനിരയായ ലിസമ്മ എന്ന കൊച്ചു സുന്ദരിക്കുട്ടി ഇപ്പോള്‍ പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടത്തിയ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയരംഗത്തും നാട്ടിലും ലിസമ്മയുടെ വീട്ടിലും സൃഷ്ടിച്ച സംഭവബഹുലമായ പ്രശ്‌നങ്ങല്‍ ചലച്ചിത്രമാക്കുകയാണ് ബാബു ജനാര്‍ദ്ദനന്‍.

ലാല്‍ ജോസ് സംവിധാനംചെയ്യുന്ന അച്ഛനുറങ്ങാത്ത വീട്ടിലെ കഥാപാത്രമായ ലിസമ്മയെ പശ്ചാത്തലമാക്കി അതിന്റെ തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ലിസമ്മയുടെ വീട്. ബാബു ജനാര്‍ദ്ദനന്‍തന്നെ തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തില്‍ ലിസമ്മയായി മീരാ ജാസ്മിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മീരാ ജാസ്മിന്‍ ഇടവേളയ്ക്കുശേഷമുള്ള വരവില്‍ വളരെ ശക്തമായ കഥാപാത്രത്തെ ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണ്. ഇതോടെ മീരയുടെ ജീവിതവും സിനിമയും വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.

ഗ്രീന്‍ അഡൈ്വര്‍ടൈസിംഗിന്റെ ബാനറില്‍ സലിം പി.ടി നിര്‍മിക്കുന്ന ലിസമ്മയുടെ വീട്ടില്‍ രാഹുല്‍ മാധവ് നായികനാകുന്നു. ജഗദീഷ്, ബൈജു, പി. ശ്രീകുമാര്‍, ശ്രീരാമന്‍, ഡോക്ടര്‍ റോണി, ബാലാജി, മരിയാപുരം വേണു, സംഗീതാ മോഹന്‍, രഞ്ജുഷ മേനോന്‍, അനു ജോസഫ്, പ്രീഷ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ലിസമ്മ ഇപ്പോള്‍ കോഴിക്കോട്ടാണ് താമസം. ചുമട്ടുതൊഴിലാളിയും ഇടതുപക്ഷ ട്രേഡ് യൂണിയന്‍ മെംബറുമായ ശിവന്‍കുട്ടിയെ വിവാഹം കഴിച്ചതോടെയാണ്മലയോര ഗ്രാമത്തില്‍നിന്നും ലിസമ്മ കോഴിക്കോട്ടെത്തിയത്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.

തനി ശാന്തമായ ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ ഒരു ദിവസം പ്രത്യേക സാഹചര്യത്തില്‍ പത്തുവര്‍ഷം മുമ്പുതന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ പറയേണ്ടിവരുന്നു.അക്കൂട്ടത്തില്‍ കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെയും പേര് ഉണ്ടായിരുന്നു.

നേതാവിന്റെ പേരില്‍ ലിസമ്മയുടെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റി. വിവാദമായി, ചര്‍ച്ചയായി. കേരളമാകെ പ്രശ്‌നങ്ങള്‍ നിറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങളും സംഘട്ടനങ്ങളും സംജാതമായി. നീതിന്യായ വ്യവസ്ഥിതിയെ സ്വാധീനിക്കുംവരെയുള്ള കാര്യങ്ങള്‍ കേരളത്തിലുണ്ടായപ്പോള്‍ തുടര്‍ന്നുണ്ടായ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ലിസമ്മയുടെ വീട്ടില്‍ ബാബു ജനാര്‍ദ്ദനന്‍ ദൃശ്യവത്കരിക്കുന്നത്.ലിസമ്മയുടെ ഭര്‍ത്താവായി രാഹുല്‍ മാധവ് ശിവന്‍കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അച്ഛനായി സലിംകുമാര്‍തന്നെ അഭിനയിക്കുന്നു.സിനു സിദ്ധാര്‍ഥ് കാമറാമാന്‍. പ്രദീപ്കുമാര്‍ എം.ടിയുടെ വരികള്‍ക്ക് ഈണം പകരുന്നത് വിനു തോമസാണ്.




അച്ഛനുറങ്ങാത്ത വീട്ടിലെ;പീഡനത്തിനിരയായ ലിസമ്മ
അച്ഛനുറങ്ങാത്ത വീട്ടിലെ;പീഡനത്തിനിരയായ ലിസമ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക