സംവിധായകന്‍ എംഎ നിഷാദ് പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് പത്മപ്രിയ. നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കും.
പത്മപ്രിയയുടെ മാനേജര്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട് നടി മധുരബസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പല തവണ തടസപ്പെടുത്തി യെന്നും ആരോപിച്ച് സംവിധായകന്‍ എംഎ നിഷാദ് പ്രൊഡ്യൂസര്‍ അസോസിയേ ഷന് പരാതി നല്‍കിയിരുന്നു. നിഷാദ് ഇക്കാര്യം മാധ്യമങ്ങളോടും വെളിപ്പെടുത്തി യിരുന്നു. പത്മപ്രിയുടെ നിസഹകരണം മൂലം തനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാ യെന്നാണ് നിഷാദ് പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പത്മപ്രിയ.