Image

എം.ടിയുടെ ജീവിതവും രചനയും ഡോക്യുമെന്ററിയാകുന്നു

Published on 15 July, 2012
എം.ടിയുടെ ജീവിതവും രചനയും ഡോക്യുമെന്ററിയാകുന്നു
തിരൂര്‍: എം.ടി. വാസുദേവന്‍നായരുടെ ജീവിതവും രചനയും കാമറിയില്‍ പകര്‍ത്തുന്നു. എം.ടിയുടെ ജീവിതത്തെക്കുറിച്ചും സൃഷ്ടികളെക്കുറിച്ചും ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന് വേണ്ടിയാണ് രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിക്കുന്നത്. തുഞ്ചന്‍പറമ്പിലെ സരസ്വതി ക്ഷേത്രത്തിനടുത്ത് കാഞ്ഞിരമരച്ചുവട്ടിലും പറമ്പിലെ വിവിധ ഭാഗങ്ങളിലുമായി എം.ടിയുടെ വാക്കുകളും ചലനങ്ങളും കാമറയില്‍ പകര്‍ത്തി.

പ്രശസ്ത സംവിധായകന്‍ കെ.പി. കുമാരനാണ് ഡോക്യുമെന്ററി ചെയ്യുന്നത്. കെ.ജി. ജയനാണ് ഛായാഗ്രഹണം. കൃഷ്ണനുണ്ണി ശബ്ദവും എ.എല്‍. അജികുമാര്‍ സഹസംവിധാനവും നിര്‍വഹിക്കുന്നു. ഈ മാസം 11ന് തുടങ്ങിയ ഷൂട്ടിങ് 20ന് സമാപിക്കും. കൂടല്ലൂര്‍, ഭാരതപ്പുഴയോരം, തുഞ്ചന്‍പറമ്പ് എന്നിവിടങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ഞായറാഴ്ച എം.ടിയുടെ വാസസ്ഥലമായ കോഴിക്കോട്ട് ഷൂട്ടിങ് തുടങ്ങും.

എം.ടിയുടെ ജീവിതവും രചനയും ഡോക്യുമെന്ററിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക