Image

ആഫ്റ്റര്‍ എര്‍ത്ത്' ശ്യാമളന്റെ പുതിയ ചിത്രം

Published on 15 July, 2012
ആഫ്റ്റര്‍ എര്‍ത്ത്' ശ്യാമളന്റെ പുതിയ ചിത്രം
ന്യൂയോര്‍ക്ക്: മലയാളിയായ ഹോളിവുഡ് സംവിധായകന്‍ മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രം ആഫ്റ്റര്‍ എര്‍ത്ത് ചിത്രീകരണം പൂര്‍ത്തിയായി. വില്‍ സ്മിത്ത് നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ സിനോപ്‌സിസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കൊളംബിയ പിക്‌ചേഴ്‌സാണ് നിര്‍മാതാക്കള്‍. വില്‍സ്മിത്തിന്റെ മകന്‍ െജയ്ഡനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  സാന്‍ഡിയാഗോയില്‍ ചിത്രത്തെക്കുറിച്ചുള്ള ലഘുസംവാദം ഒരുക്കിയിരുന്നു.

പ്രളയത്തെത്തുടര്‍ന്ന് ഭൂമിയില്‍ നിന്ന് മനുഷ്യരാശിമുഴുവന്‍ നാമാവശേഷമായശേഷം തിരിച്ച് തീര്‍ത്തും അപരിചിതമായ ഭൂമിയില്‍ എത്തിപ്പെട്ടുന്ന ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ശ്യാമളന്‍ ഇത്തവണ പറയുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

2010ല്‍ ഇറങ്ങിയ ശ്യാമളന്റെ ലാസ്റ്റ് എയര്‍ബെന്‍ഡറും 2008ല്‍ പുറത്തിറങ്ങിയ ദ് ഹാപ്പനിംഗും അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ ഇത്തവണ വളരെ ശ്രദ്ധിച്ചാണ് അദ്ദേഹം കഥ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഗാരി വിറ്റയും സ്റ്റീഫന്‍ ഗാഗനുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യാമളന്റെ ദ് സിക്‌സ്ത് സെന്‍സ് എന്ന ചിത്രത്തിനു സംവിധായകന്റേതുള്‍പ്പടെ ആറ് അക്കാഡമി അവാര്‍ഡ്(ഓസ്കര്‍) നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.
ആഫ്റ്റര്‍ എര്‍ത്ത്' ശ്യാമളന്റെ പുതിയ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക