Image

അനുപം ഖേര്‍ വീണ്ടും മലയാളത്തില്‍

Published on 16 July, 2012
അനുപം ഖേര്‍ വീണ്ടും മലയാളത്തില്‍
ബോളിവുഡ് താരം അനുപം ഖേര്‍ വീണ്ടും മലയാള സിനിമയിലെത്തുന്നു. സൂര്യരേഖയുടെ ബാനറില്‍ കെ.എന്‍. ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'നയന' എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ വീണ്ടുമെത്തുന്നത്. കെ.എന്‍. ശശിധരന്‍തന്നെ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിര്‍വഹിക്കുന്നു. ഇന്നസെന്റ്, സിദ്ദീഖ്, ജിമി, ബേബി അനിഘ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗാനരചന: കെ.എന്‍. ശശിധരന്‍, സംഗീതം: മോഹന്‍സിത്താര. ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന 'നയന'യുടെ പ്രാരംഭനടപടികള്‍ പൂര്‍ത്തിയാവുന്നു.

അനുപം ഖേര്‍ വീണ്ടും മലയാളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക