ബ്രിസ്ബയിന്‍: ഒഐസിസി ബ്രിസ്ബയിന്‍ സോണല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ജൂലൈ 21ന് (ശനി) വൈകുന്നേരം അഞ്ചിന് മുറൂക്കാ വെയര്‍ സ്ട്രീറ്റ് ഹാളില്‍ നടക്കും.
കെപിസിസിയുടെ നിര്‍ദേശാനുസരണം നടക്കുന്ന ഒഐസിസിയുടെ എല്ലാ സോണല്‍ കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പ് ഇതിനോടകം പൂര്‍ത്തിയാകും. അംഗത്വം പുതുക്കാത്തവര് www.oiccaustralia.org യില്‍ മെംബര്‍ഷിപ്പ് ഫോം പൂരിപ്പിച്ച് അപേക്ഷിക്കേണ്ടതാണ്. എല്ലാ മെംബര്‍മാര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്. മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ വൈകുന്നേരം നാലിനു മുമ്പായി നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ രാജേഷ് രാജന് അറിയിച്ചു.
ജൂലൈ 21ന് നടക്കുന്ന ബ്രിസ്ബയിന്‍ സോണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ് യു പ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് ഒഐസിസി കമ്മിറ്റി ഓര്‍മിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0410 339099.