Image

രാജേഷ്‌ ഖന്ന: സിനിമയിലേയും രാഷ്‌ട്രീയത്തിലേയും നിറസാന്നിധ്യം

Published on 18 July, 2012
രാജേഷ്‌ ഖന്ന: സിനിമയിലേയും രാഷ്‌ട്രീയത്തിലേയും നിറസാന്നിധ്യം
മുംബൈ: ഇന്ന്‌ അന്തരിച്ച രാജേഷ്‌ ഖന്ന സിനിമയിലേയും രാഷ്‌ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി 1992 ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ്‌ ന്യൂഡല്‍ഹി മണ്‌ഡലത്തില്‍ നിന്നും അദ്ദേഹം ആദ്യമായി ലോക്‌സഭയിലെത്തുന്നത്‌. 1996 വരെ ഈ സീറ്റ്‌ അദ്ദേഹം നിലനിര്‍ത്തി. പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം കോണ്‍ഗ്രസിന്‌ വേണ്‌ടി പ്രചാരണ രംഗത്തുണ്‌ടായിരുന്നു.

1942 ഡിസംബര്‍ 29 ന്‌ പഞ്ചാബിലെ അമൃത്‌സറിലായിരുന്നു രാജേഷ്‌ ഖന്നയുടെ ജനനം. പമുഖ നടി ഡിംബിള്‍ കപാടിയയെ 1973 ല്‍ വിവാഹം ചെയ്‌തു. എന്നാല്‍ കപാഡിയയുമായുള്ള വിവാഹത്തത്തിന്‌ ഏറെനാളെ ആയുസുണ്ടായിരുന്നില്ല. അവരുമായി വിവാഹമോചനം നേടി. ബോളിവുഡ്‌ നടികളായ ട്വിങ്കിള്‍ ഖന്ന, റിങ്കി ഖന്ന എന്നിവര്‍ മക്കളാണ്‌. നടന്‍ അക്ഷയ്‌ കുമാര്‍ മരുമകനാണ്‌.

1967 ല്‍ പുറത്തിറങ്ങിയ ചേതന്‍ ആനന്ദിന്റെ ആഖ്‌രി ഖത്ത്‌ ആണ്‌ ആദ്യചിത്രം. തുടര്‍ന്നിറങ്ങിയ ഔരത്ത്‌, വാമോശി, റാസ്‌, ബഹാറോണ്‍ കി സപ്‌നേ, ആരാധന എന്നീ ചിത്രങ്ങള്‍ ബോളിവുഡില്‍ രാജേഷ്‌ ഖന്നയുടെ സ്ഥാനം ഉറപ്പിച്ചു. 1969 മുതല്‍ 79 വരെ 15 സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളാണ്‌ തുടര്‍ച്ചയായി രാജേഷ്‌ ഖന്നയുടേതായി വെള്ളിത്തിരയിലെത്തിയത്‌.

സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്‌ മുംബൈയില്‍ നടക്കും.
രാജേഷ്‌ ഖന്ന: സിനിമയിലേയും രാഷ്‌ട്രീയത്തിലേയും നിറസാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക