Image

ഷീലാ ചാക്കോയ്ക്ക് ഫൊക്കാനാ പുരസ്‌കാരം

എ.സി. ജോര്‍ജ്ജ് Published on 23 July, 2012
ഷീലാ ചാക്കോയ്ക്ക് ഫൊക്കാനാ പുരസ്‌കാരം
ഹ്യൂസ്റ്റന്‍ : ഹ്യൂസ്റ്റനിലെ ക്ലൗണ്‍പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ഫൊക്കാനായുടെ 15-മത് അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ ഫൊക്കാനയുടെ ഒരു പ്രത്യേക പുരസ്‌ക്കാരത്തിന് ഹ്യൂസ്റ്റന്‍ നിവാസിയായ ഷീലാ ചാക്കോ അര്‍ഹയായി. കണ്‍വന്‍ഷന്‍ നഗറിന് "അനന്തപുരി" എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കണ്‍വന്‍ഷനില്‍ പ്രസിദ്ധീകരിച്ച സോവനീര്‍ സ്മാരക ഗ്രന്ഥത്തിന് ഉചിതമായ പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരുന്നു. കണ്‍വന്‍ഷനും അനന്തപുരി നഗറിനും ഏറ്റവും അനുയോജ്യമായ സോവനീറിന് "അനന്തദീപം" എന്ന നാമം നിര്‍ദ്ദേശിച്ച ഷീലാ ചാക്കോ ഫൊക്കാനയുടെ സോവനീര്‍ കമ്മറ്റിയുടെ പ്രത്യേക പുരസ്‌ക്കാരത്തിന് അര്‍ഹയായി. ഫൊക്കാനാ സോവനീര്‍ അനന്തദീപം സപ്തവര്‍ണ്ണങ്ങളില്‍ 330തില്‍ പരം പേജുകളുള്ള ബ്രഹത്തായ ഒരു ഗ്രന്ഥമാണ്.

തോമസ്‌കുട്ടി വൈക്കത്തുശേരില്‍ മുഖ്യ പത്രാധിപരായ എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ മാത്യൂ നെല്ലിക്കുന്ന്, എ.സി. ജോര്‍ജ്, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ പ്രവര്‍ത്തിച്ചു. ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദിയില്‍ വച്ച് എഡിറ്റോറിയല്‍, ബോര്‍ഡ് അംഗം മാത്യൂ നെല്ലിക്കുന്ന് ഷീലാ ചാക്കോയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു.
ഫൊക്കാനാ ട്രഷറാല്‍ ഷാജി ജോണ്‍ ഷീലാ ചാക്കോയെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. മറ്റൊരു എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എ.സി. ജോര്‍ജും വേദിയില്‍ സന്നിഹിതയായിരുന്നു. മലയാളി മങ്ക മത്സരത്തിലും ഷീലാ ചാക്കോ സെക്കന്റ് റണ്ണര്‍ അപ്പ് ആയിരുന്നു.
ഷീലാ ചാക്കോയ്ക്ക് ഫൊക്കാനാ പുരസ്‌കാരം
ഷീലാ ചാക്കോ അവാര്‍ഡ് സ്വീകരിക്കുന്നു. ഇടത്തുനിന്ന്-എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മാത്യൂ നെല്ലിക്കുന്ന് ഷീലാ ചാക്കോയ്ക്ക് ഫൊക്കാനാ പുരസ്‌ക്കാരം സമ്മാനിക്കുന്നു. സമീപം ഫൊക്കാനാ ട്രഷറാര്‍ ഷാജി ജോണ്‍, മറ്റൊരു എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം-എ.സി. ജോര്‍ജ്.
ഷീലാ ചാക്കോയ്ക്ക് ഫൊക്കാനാ പുരസ്‌കാരം
ഷീലാ ചാക്കോ നിര്‍ദ്ദേശിച്ച അനന്തദീപം എന്ന നാമവുമായി ഫൊക്കാനാ സോവനീര്‍ കവര്‍ പേജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക