Image

ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസിനെ വിജയിപ്പിക്കുക

Published on 25 July, 2012
ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസിനെ വിജയിപ്പിക്കുക
പ്രിയ സുഹൃത്തേ,

2012 ഓഗസ്റ്റ് 1 മുതല്‍ 6 വരെ ഫോമയുടെ Convention at Sea എന്നറിയപ്പെടുന്ന മൂന്നാമത് കണ്‍വന്‍ഷനില്‍ വച്ച് 2012-2014 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് രണ്ടാം തീയതി രാവിലെ പത്തുമണിക്കു നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഫോമയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുവാന്‍ ആഗ്രഹിച്ചുകൊണ്ട് ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ച വിവരം വിനയപൂര്‍വ്വം അറിയിക്കുകയാണ്. താങ്കളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ നല്‍കി എന്നെ വിജയിപ്പിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.

കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടനകള്‍ക്ക് ഞാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഇല്ലിനോയി മലയാളി അസോസിയേഷന്റെ ബോര്‍ഡ് മെംബര്‍, സെക്രട്ടറി, ഇന്‍ഡോ-അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്റെ ബോര്‍ഡ് ഡയറക്ടര്‍, ജനറല്‍ സെക്രട്ടറി, ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നാഷണല്‍ കമ്മിറ്റി മെംബര്‍, നാഷ്ണല്‍ ട്രഷറര്‍, പ്രസിഡന്റ് ഓബാമയുടെ നാഷ്ണല്‍ കാംമ്പയ്ന്‍ മെംബര്‍, ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രിസിംഗ് കമ്മിറ്റഇ മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് നേതൃപാടവം തെളിയിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലുള്ള പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജീനീയറിംഗില്‍ ബിരുദവും എംബിഎ ബിരുദവും നേടിയശേഷം, വെസ്സിംഗ് കോര്‍പ്പറേഷനില്‍ ഡിവിഷ്ണല്‍ ഡയറക്ടര്‍ ആയിട്ട് ജോലി ചെയ്യുന്നു. ഫോമാ ചിക്കാഗോ യില്‍ വച്ച് നടത്തിയ പ്രൊഫഷണല്‍ സമ്മിറ്റ് ( ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡില്‍ )AKMG, AAPI, MEANA, NAINAതുടങ്ങിയ 10 പ്രൊഫഷണല്‍ സംഘടനകളെ ഒന്നിച്ചണിനിരത്തി വന്‍ വിജയത്തിലെത്തിച്ച സമ്മിറ്റിന്റെ കോ-ചെയര്‍മാനായും, എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ സാധുക്കളായ 100 കുട്ടികള്‍ക്ക് പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്‍കുകയും, ബഹുമാനപ്പെട്ട കേരളാമുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുമൊത്ത് കോട്ടയത്തിനടുത്തുള്ള പുതുപ്പള്ളിയില്‍ മാലിന്യ നിര്‍മ്മാര്‍ജന പ്ലാനിന്റെ പ്ലാന്‍ തയ്യാറാക്കിയതും മുന്‍ പൊതുമരാമത്ത് മന്ത്രി ശ്രീ. മോണ്‍സ് ജോസഫുമൊത്ത് അമേരിക്കയിലെ Rubberised Road-ന്റെ ടെക്‌നോളജി കേരളത്തിന് കൈമാറിയും, ഫ്‌ളോറിഡായിലും വാഷിംഗ്ടണ്‍ ഡി.സിയിലും ചാപ്റ്ററുകള്‍ തുടങ്ങിയതും ഞാന്‍ എന്‍ജിനേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന കാലത്താണ്. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കന്‍ മലയാളികളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച് വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ശക്തമായ സംഘടനയാണ് ഫോമാ.

എന്റെ മുഖ്യലക്ഷ്യം : ഫോമ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവുകയും അതിലുപരി അമേരിക്കയിലെയും കേരളത്തിലെയും മലയാളികള്‍ക്ക് പ്രയോജനകരമായ പദ്ധതികള്‍ നടപ്പിലാക്കി, സംഘടനയുടെ സാമ്പത്തിക പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്.

ഇതുവരെ ഏറ്റെടുത്ത സംരംഭങ്ങളെയും സത്യസന്ധമായും കാര്യക്ഷമതയോടും നിര്‍വഹിക്കുവാന്‍ എല്ലാവിധ സഹായസഹകരണങ്ങളും നല്‍കിയ മലയാളി സുഹൃത്തുക്കളോട് നന്ദി പറയുന്നതിനോടൊപ്പം വടക്കേ അമേരിക്കയിലെ ആകമാന മലയാളികളുടെ അഭിമാനമായ ഫോമയുടെ ജനറല്‍ സെക്രട്ടറിയായി മലയാളികളുടെ സാമൂഹിക നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ നിങ്ങളുടെ സമ്മതിദാനാവകാശം നല്‍കി എന്നെ വിജയിപ്പിക്കണമെന്ന് ഒരിക്കല്‍കൂടി വിനീതനായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന് വിധേയപൂര്‍വ്വം
ഗ്ലാഡ്‌സണ്‍ വര്‍ഗീസ്

ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസിനെ വിജയിപ്പിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക