Image

അമിതവണ്ണം കുറയ്‌ക്കാന്‍ പകുതി ഭക്ഷണം മാത്രം കഴിക്കുക

Published on 28 July, 2012
അമിതവണ്ണം കുറയ്‌ക്കാന്‍ പകുതി ഭക്ഷണം മാത്രം കഴിക്കുക
അമിത വണ്ണം കുറയ്‌ക്കാന്‍ ഭക്ഷണ രീതികളില്‍ ചിട്ടകള്‍ പാലിച്ചാല്‍ മതിയാകും. ഭക്ഷണം വിശപ്പുള്ളപ്പോള്‍ മാത്രം കഴിക്കുക, വയറിന്റെ പകുതി ഭാഗം ആഹാരം കൊണ്‌ടും കാല്‍ഭാഗം വെള്ളം കൊണ്‌ടും നിറയ്‌ക്കുക. ബാക്കി വരുന്ന കാല്‍ഭാഗം വായുവിന്റെ സുഖ സഞ്ചരണത്തിനായി ഒഴിവാക്കിയിടുക. ആവശ്യത്തിലധികം ആഹാരം കഴിക്കാതിരിക്കുക എന്നിവയാണ്‌.

ഭക്ഷണ കാര്യത്തില്‍ സസ്യാഹാരങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കുക. കടല, മുതിര, ഇലക്കറികള്‍, മുരിങ്ങക്കായ, പടവലം, മത്തങ്ങ, വെള്ളരിക്കാ, കുമ്പളങ്ങ, തവിടുകളയാത്ത ധാന്യങ്ങള്‍, എന്നിവ രക്തത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചുനിര്‍ത്തുകയും, വിസര്‍ജനത്തെ സഹായിക്കുകയും ചെയ്യും.

അതുപോലെ ഇറച്ചി, മുട്ട, പാല്‍, വെണ്ണ, ഐസ്‌ക്രീം തുടങ്ങി മൃഗക്കൊഴുപ്പുകള്‍ ചേര്‍ന്ന ആഹാരങ്ങള്‍ ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്യുക. ഫാസ്റ്റ്‌ഫുഡുകള്‍, കൃത്രിമ ആഹാരങ്ങള്‍ , കൃത്രിമപാനിയങ്ങള്‍, അധികം സംസ്‌ക്കരിച്ച (റിഫൈന്‍ഡ്‌) ആഹാരപദാര്‍ത്ഥങ്ങള്‍, കശുവണ്‌ടി, ബദാം, പിസ്‌താ, ബേക്കറി സാധനങ്ങള്‍, എന്നിവ ഉപേക്ഷിക്കുക. പകരം ധാരാളം ഇലക്കറികളും ധാന്യങ്ങളും, പഴങ്ങളും അടങ്ങിയ മിശ്രിത ഭക്ഷണരീതി സ്വീകരിക്കുക. കൂടുതല്‍ ഉപ്പും, മധുരവും ഒഴിവാക്കി പൊണ്ണത്തടി വരാത്ത രീതിയില്‍ ഉയരത്തിനൊത്ത്‌ ശരീരഭാരം ക്രമീകരിച്ചു നിര്‍ത്തുക. മദ്യപാനം, പുകവലി എന്നിവയുള്ളവര്‍ അവ പൂര്‍ണമായി ഉപേക്ഷിക്കുക.
അമിതവണ്ണം കുറയ്‌ക്കാന്‍ പകുതി ഭക്ഷണം മാത്രം കഴിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക