Image

ഫോമാ ലെയ്‌സണ്‍ ഓഫീസ് കേരളത്തില്‍ ആരംഭിക്കും, കലണ്ടര്‍ ഓഫ് ആക്ടിവിറ്റീസ് എല്ലാ അംഗസംഘടനകളുമായി നടപ്പാക്കും: രാജു എം വര്‍ഗീസ്

Published on 27 July, 2012
ഫോമാ ലെയ്‌സണ്‍ ഓഫീസ് കേരളത്തില്‍ ആരംഭിക്കും, കലണ്ടര്‍ ഓഫ് ആക്ടിവിറ്റീസ് എല്ലാ അംഗസംഘടനകളുമായി നടപ്പാക്കും: രാജു എം വര്‍ഗീസ്
ഫിലഡല്‍ഫിയ: ഫോമാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫോമാ ലെയ്‌സണ്‍ ഓഫീസ്കേരളത്തില്‍ ആരംഭിക്കും, കലണ്ടര്‍ ഓഫ് ആക്ടിവിറ്റീസ് എല്ലാ അംഗസംഘടനകളുമായി നടപ്പാക്കും, യൂത്ത് ഫോമാ സജീവമാക്കും എന്നീ കാര്യങ്ങള്‍ നിശ്ചയമായും നിറവേറ്റുമെന്ന് ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി രാജൂ വര്‍ഗീസ് റഞ്ഞു.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥനായി ജോലി ചെയ്തതിനാല്‍ തനിക്ക് എല്ലാ അമേരിക്കന്‍ മലയാളിയേയും തിരിച്ചു വ്യത്യാസമില്ലാതെ സംഘടിപ്പിക്കാനാകും. ചര്‍ച്ച് പ്രവര്‍ത്തനങ്ങള്‍ സാമൂഹിക സംഘടനകളുടെ പ്രസക്തിക്ക് മുതല്‍ക്കൂട്ടാണ്, ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും. ഫിലഡല്‍ഫിയയില്‍ നിന്ന് 15 മിനിറ്റില്‍ കുറഞ്ഞ അകലത്തില്‍ വീടുള്ള എനിക്ക് ഫിലഡല്‍ഫിയാ കണ്‍വെന്‍ഷനില്‍ മറ്റാരെയും കാള്‍ കൂടുതല്‍ നേതൃത്വം നല്‍കാനാകും, ധാരാളം വിശ്വസ്തരായ സുഹൃത്തുക്കളാണ് മുതല്‍ക്കൂട്ട്, മക്കളെയും കുടുംബത്തെയും മാതൃകാപരമായി നയിക്കാന്‍ കഴിഞ്ഞതിനാല്‍ മാതൃകാ പരമായി തന്നെ ഫോമയേയും നയിക്കാനാകും. അമേരിക്കന്‍ മലയാളി കേരളത്തില്‍ ചെല്ലുമ്പോഴുണ്ടാകുന്ന ഔദ്യോഗികവും അല്ലാതെയുമുള്ള അലച്ചിലുകള്‍ക്ക് അറുതി വരുത്താന്‍ ഫോമാ ലെയ്‌സണ്‍ ഓഫീസ് കേരളതില്‍ ആരംഭിക്കും.
ഫോമാ ലെയ്‌സണ്‍ ഓഫീസ് കേരളത്തില്‍ ആരംഭിക്കും, കലണ്ടര്‍ ഓഫ് ആക്ടിവിറ്റീസ് എല്ലാ അംഗസംഘടനകളുമായി നടപ്പാക്കും: രാജു എം വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക