ന്യൂയോര്‍ക്ക്: ഫോമയുടെ മൂന്നാമത് കണ്‍വെന്‍ഷനില്‍ ന്യൂയോര്‍ക്കിലെ സാമൂഹ്യ
രംഗത്ത് കഴിഞ്ഞ കുറെ കാലങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫിലിപ്പ്
മഠത്തില്‍ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.
ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന മലയാളി സംഘടനയായ കേരളാ സെന്ററിന്റെ
ഡയറക്ടര്‍ ബോര്‍ഡ് അംഗം, അമേരിക്കയിലെ ആദ്യത്തെ മലയാളി സംഘടനയായ കേരള സമാജം ഓഫ്
ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ ട്രഷററും ഇപ്പോഴത്തെ ഓഡിറ്ററുമാണ്.
അമേരിക്കയില്‍ ആദ്യമായി കര്‍ഷകശ്രീ അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ മുഖ്യ
സംഘാടകനും കേരളത്തിലെ ഗവണ്മെന്റ് ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കിവരുന്ന
ക്രിസ്ത്യന്വേ ഇന്റര്‍നാഷണല്‍ എന്ന സംഘടനയടെ ജനറല്‍ സെക്രട്ടറി, ന്യൂയോര്‍ക്ക്
മലയാളി ബോട്ട് ക്ലബിന്റെ മുന്‍ ചെയര്മാന്, നാലുവര്‍ഷത്തെ അഡൈ്വസറി ബോര്‍ഡ്
മെമ്പര്‍, ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ വൈസ് പ്രസിഡന്റ്, പ്രവാസി കേരളാ
കോണ്‍ഗ്രസ് നാഷണല്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.