Image

'ഇത്രമാത്രം' പ്രദര്‍ശനത്തിന്

Published on 04 August, 2012
'ഇത്രമാത്രം' പ്രദര്‍ശനത്തിന്
ബിജു മേനോന്‍, ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. ഗോപിനാഥന്‍ സംവിധാനം ചെയ്യുന്ന 'ഇത്രമാത്രം' ആഗസ്ത് 10ന് തിയേറ്ററിലെത്തുന്നു. കല്പറ്റ നാരായണന്റെ കഥയ്ക്ക് കെ. ഗോപിനാഥന്‍ തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ കെ.ജി. ജയനാണ്. ബാലനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബേബി മാളവിക ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, വി.കെ. ശ്രീരാമന്‍, പ്രകാശ് ബാരെ, അനൂപ് ചന്ദ്രന്‍, വിനു ജോസഫ്, സജിത മഠത്തില്‍, കെ.പി.എ.സി. ലളിത എന്നിവരും അഭിനയിക്കുന്നു. 

ട്രയാങ്കിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.കെ. സന്തോഷ്‌കുമാര്‍, എ.ഐ. ദേവരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജെയ്‌സണ്‍ ജെ. നായരാണ്. റഫീക്ക് അഹമ്മദ്, പി. കുഞ്ഞിരാമന്‍ നായര്‍ എന്നിവരാണ് ഗാനരചയിതാക്കള്‍. 

'ഇത്രമാത്രം' പ്രദര്‍ശനത്തിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക