Image

ബൈബിള്‍ ക്വിസ് ഫൈനല്‍ വിജയികള്‍

റെജി ചാക്കോ ആനിത്തോട്ടത്തില്‍ Published on 06 August, 2012
ബൈബിള്‍ ക്വിസ് ഫൈനല്‍ വിജയികള്‍
ഓക്‌ലന്റ്: സീറോ മലബാര്‍ കാത്തലിക് മിഷന്‍ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കി ബൈബിള്‍ ക്വിസിന്റെ ഫൈനല്‍ റൗണ്ട് ഓഗസ്റ്റ് അഞ്ചിന് എപ്‌സം കാത്തലിക് പള്ളിയില്‍ നടന്നു. 

എഴുപത്തഞ്ചോളം കുട്ടികള്‍ പങ്കെടുത്ത പ്രാഥമിക റൗണ്ട് എഴുത്തു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ 16 കുട്ടികളാണ് ഫൈനലില്‍ നാലു ടീമുകളായി മത്സരിച്ചത്. മത്സരത്തില്‍ ജേക്കബ് റെജി, റയന്‍ ജോണ്‍സന്‍, ജോയല്‍ ജോസഫ്, തോമസ് സാജു എന്നിവരടങ്ങിയ ജറുസലേം ടീം ഒന്നാം സ്ഥാനവും പോള്‍സ് റെജി, റിയ കോശി, ലിയ ജോസ്, ബൂണ്‍ ബാസ്റ്റിന്‍ എന്നിവരടങ്ങിയ ബഥനി ടീം രണ്ടാം സ്ഥാനവും നേടി. സാജന്‍ വെളിയത്തും അനു വര്‍ഗീസും ക്വിസ് മാസ്റ്റേഴ്‌സ് ആയിരുന്നു. ഓഡിയോ വീഡിയോ റൗണ്ടുകളടക്കം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടന്ന ക്വിസ് മത്സരം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഓക്‌ലന്റില്‍ മത്സരം സംഘടിപ്പിച്ചത്. അടുത്ത വര്‍ഷം അപ്പസ്‌തോല പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയാണ് ക്വിസ് നടത്തപ്പെടുക എന്ന് സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജോയി അറിയിച്ചു.

സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 12ന് (ഞായര്‍) എപ്‌സം കാത്തലിക് പള്ളിയില്‍ നടക്കും. വൈകുന്നേരം 4.30ന് മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും. 

ഓഗസ്റ്റ് 15ന് (ബുധന്‍) വൈകുന്നേരം ഏഴിന് പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോഹണത്തോടനുബന്ധിച്ചുള്ള തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും.



ബൈബിള്‍ ക്വിസ് ഫൈനല്‍ വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക