Image

പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി റ്റാരണ്‍ ജോണ്‍ മിസ്‌ ഫോമ

Published on 03 August, 2012
പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി റ്റാരണ്‍ ജോണ്‍ മിസ്‌ ഫോമ
കാര്‍ണിവല്‍ ഗ്ലോറി: മിസ്‌ ഫോമയായി ലോസ്‌ ആഞ്ചലസില്‍ നിന്നുള്ള പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി റ്റാരണ്‍ ജോണ്‍ കിരീടമണിഞ്ഞു. ബാള്‍ട്ടിമൂറില്‍ നിന്നുള്ള ഹാന്നാ മേരി മാത്യുവാണ്‌ റണ്ണര്‍അപ്പ്‌.

നടി കല്‍പ്പന മിസ്‌ ഫോമയെ കിരീടമണിയിച്ചു. കേരള ഫിലിം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബു ജോണ്‍ സാഷ്‌ നല്‍കി. റണ്ണര്‍ അപ്പിന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളിലും പത്‌നി സലോമിയും ചേര്‍ന്ന്‌ സാഷ്‌ നല്‍കി.

കപ്പലിലെ `എബണി' റൂമില്‍ നിറഞ്ഞു കവിഞ്ഞ സദസ്‌ മുമ്പാകെ നടന്ന മിസ്‌ ഫോമ മത്സരത്തില്‍ കല്‍പ്പനയ്‌ക്കും സാബുവിനും പുറമെ വിന്‍സെന്റ്‌ ബോസ്‌, പ്രിതി സുധ, എന്നിവരായിരുന്നു ജഡ്‌ജിമാര്‍. ലോണാ ഏബ്രഹാം, റെനി പൗലോസ്‌, ലാലി കളപ്പുരയ്‌ക്കല്‍, തോമസ്‌ ജോസ്‌ തുടങ്ങിയവരാണ്‌ മത്സരത്തിന്‌ നേതൃത്വം നല്‍കിയത്‌.

പങ്കെടുക്കാന്‍ പേര്‌ നല്‍കിയവരില്‍ മുന്നു പേര്‍ മാത്രമാണ്‌ മത്സരാര്‍ത്ഥികളായി വന്നതെന്നത്‌ മത്സരത്തിന്റെ പകിട്ട്‌ കുറച്ചു. ദേശീയ സംഘടനകളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്‌ ബ്യൂട്ടി പേജന്റായിരുന്നു.

തിരുവല്ല
പുതുവന വീട്ടില്‍ റെജി ജോര്‍ജിന്റേയും തുരുത്തിപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ടെന്‍സി ഫ്രാന്‍സീസിന്റേയും പുത്രിയാണ്‌ റ്റാരന്‍ ജോണ്‍. ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ ടെറില്‍ ജോണ്‍ സഹോദരനാണ്‌.

ബാള്‍ട്ടിമോറില്‍ (മേരിലാന്റ്‌) താമസിക്കുന്ന അബ്രഹാം മാത്യുവിന്റേയും, ഷീബയുടേയും പുത്രിയാണ്‌ ഹാന്ന. മുന്നാമത്തെ മത്സരാര്‍ത്ഥിയായ റേഷ്‌മ എലിസബത്ത്‌ കുര്യന്‍ അടുത്തയിടയ്‌ക്കാണ്‌ അമേരിക്കയിലെത്തിയത്‌.

ലോകത്തിലെ ഏറ്റവും ജനകീയ നേതാവ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ആണെന്നായിരുന്നു അതു സംബന്ധിച്ച ചോദ്യത്തിന്‌ റ്റാരന്റെ മറുപടി. ഒബാമയുടെ പല പ്രവര്‍ത്തനങ്ങളുമാണ്‌ ഈ പദവി നേടിക്കൊടുത്തതെന്ന്‌ റ്റാരണ്‍ സമര്‍ത്ഥിച്ചു.

കാന്‍സര്‍ ഗവേഷണ രംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ്‌ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന്‌ ഹാന്നാ പറഞ്ഞു. പ്രത്യേകിച്ച്‌ തന്റെ കൂട്ടുകാരി കാന്‍സര്‍മൂലം മരിക്കാനിടയായ സാഹചര്യത്തില്‍.

രണ്ടാം ദിവസം നടന്ന കലാമത്സരത്തിലെ വിജയികളെ ചടങ്ങിനിടെ തോമസ്‌ ജോസ്‌ പ്രഖ്യാപിച്ചു. പത്തു വയസില്‍ താഴെയുള്ളവരുടെ പാട്ട്‌: ഇമ്മാനുവേല്‍ പീടികയില്‍, ജസീക്ക ജോസ്‌, അലീന മുണ്ടയ്‌ക്കല്‍.

11നും 18-നും ഇടയിലുള്ളവരുടെ പാട്ട്‌: നികിത മേനോന്‍, നാന്‍സി വര്‍ഗീസ്‌, സ്‌നേഹ ഏബ്രഹാം.

18 വയസിനു മുകളിലുള്ളവരുടെ പാട്ട്‌: റോഷന്‍ മാമ്മന്‍, ജോസ്‌ ജോയി.
പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി റ്റാരണ്‍ ജോണ്‍ മിസ്‌ ഫോമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക