Image

ഓസ്‌ട്രേലിയന്‍ മലയാളി ഇസ്‌ലാമിക് അസോസിയേഷന്‍ മെല്‍ബണില്‍ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ബാബു തൂമ്പത്ത് Published on 07 August, 2012
 ഓസ്‌ട്രേലിയന്‍ മലയാളി ഇസ്‌ലാമിക് അസോസിയേഷന്‍ മെല്‍ബണില്‍ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു
മെല്‍ബണ്‍: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ എത്തിപ്പെട്ടിട്ടുള്ള മലയാളികളായ മുസ്‌ലീം വിശ്വാസികളെ പങ്കെടുപ്പിച്ച് ഓസ്‌ട്രേലിയന്‍ മലയാളി ഇസ്‌ലാമിക് അസോസിയേഷന്‍ (എഎംഐഎ) ഇഫ്ത്താര്‍ സംഗമം നടത്തി.

ബ്രിട്ടീഷ് കുടുംബത്തില്‍ ജനിച്ച് 1997ല്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും ഇപ്പോള്‍ മദീന യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക ഉപരിപഠനം നടത്തുകയും ചെയ്യുന്ന അബ്ദുള്‍ ഷഹീദ് സാഹിബിന്റെ മുഖ്യപ്രഭാഷണം സദസിനെ ഹൃദ്യമാക്കി. 

ഓസ്‌ട്രേലിയന്‍ മുസ്‌ലീംഗങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ഡോക്യുമെന്ററി തയാറാക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം റമദാനില്‍ നേടേണ്ട സൂക്ഷ്മതയെ കുറിച്ചും പ്രസക്തിയേക്കുറിച്ചും സദസിനെ ഉദ്‌ബോധിപ്പിച്ചു.

പരിപാടിയില്‍ നാസര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെഹാമിന്റെ ഖിറാഅത്തോടുകൂടി ആരംഭിച്ച പരിപാടിയില്‍ നാസര്‍ വി.എച്ച് ആമുഖ പ്രഭാഷണം നടത്തി. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ ഇങ്ങനെയൊരു കൂട്ടായ്മയുടെ ആവശ്യത്തെപ്പറ്റി ആമുഖ പ്രഭാഷണത്തില്‍ ഓര്‍മപ്പെടുത്തി.

സെക്രട്ടറി ഷമീം മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ നഷീദും അബ്ദുള്‍ ഹാഷിം സാഹിബിന്റെ ഉത്‌ബോധനവും നടന്നു. അബ്ദുള്‍ ജലീല്‍ സാഹിബ് നന്ദി പറഞ്ഞു.



 ഓസ്‌ട്രേലിയന്‍ മലയാളി ഇസ്‌ലാമിക് അസോസിയേഷന്‍ മെല്‍ബണില്‍ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക