Image

മരണത്തിനു ശേഷം ജീവിതമുണ്ടോ?

Published on 07 August, 2012
മരണത്തിനു ശേഷം ജീവിതമുണ്ടോ?
ലോസ്ആഞ്ജലസ്: മരണത്തിനു ശേഷം ജീവിതമുണ്ടോ?ഇനിയുള്ള മൂന്നുവര്‍ഷം ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയിലാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ തത്ത്വശാസ്ത്ര പ്രഫസര്‍ ജോണ്‍ മാര്‍ട്ടിന്‍ ഫിഷര്‍. പഠനത്തിനായി മൂന്നുവര്‍ഷത്തേക്ക് 50 ലക്ഷം ഡോളറാണ് ജോണ്‍ ടെമ്പ്ള്‍ടണ്‍ ഫൗണ്ടേഷന്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. 

വിഷയവുമായി ബന്ധപ്പെട്ട് താനും തന്റെ മുന്‍ഗാമി ബെഞ്ചമിന്‍ മിഷേല്‍ യെല്ലും വിദ്യാര്‍ഥികള്‍ക്ക് ക്‌ളാസുകള്‍ എടുക്കുമെന്ന് യാഹൂ ന്യൂസിനയച്ച ഇമെയില്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.കാലിഫോര്‍ണിയ, യേല്‍ സര്‍വ കലാശാലകളില്‍ മരണം, അമരത്വം, ജീവിതത്തിന്റെ അര്‍ഥം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം നേരത്തേ ക്‌ളാസുകളെടുത്തിരുന്നു.

മരണാനന്തര ജീവിതത്തിന്റെ മതപരമായും അല്ലാതെയുമുള്ള ഭാഗം പഠനവിധേയമാക്കും. മനുഷ്യന്‍ അമരത്വം ആഗ്രഹിക്കുന്നുണ്ടോ?, മരണമില്ലാത്ത ജീവിതം അവനെ ബോറടിപ്പിക്കുമോ?, ജീവിതത്തിന്റെ അര്‍ഥവും മനോഹാരിതയും ആവശ്യവും അമരത്വം ഇല്ലാതാക്കുമോ?, മരണമാണോ ജീവിതത്തിന് അര്‍ഥം നല്‍കുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരംകണ്ടെത്താനുള്ള ഒരുക്കത്തിലാണിവര്‍. സ്വര്‍ഗം, നരകം, മരണാനന്തര ജീവിതം തുടങ്ങിയ വിശ്വാസങ്ങള്‍ മനുഷ്യസ്വഭാവത്തെ എങ്ങനെ ബാധിക്കുന്നുവെന്നതും ആത്മാക്കളായാണ് നാം അവശേഷിക്കുന്നതെങ്കില്‍ സ്വര്‍ഗവും നരകവും എങ്ങനെ അനുഭവിക്കുമെന്നതും പഠനത്തില്‍ ഉള്‍പ്പെടും.

മരണത്തിനു ശേഷം ജീവിതമുണ്ടോ?മരണത്തിനു ശേഷം ജീവിതമുണ്ടോ?മരണത്തിനു ശേഷം ജീവിതമുണ്ടോ?മരണത്തിനു ശേഷം ജീവിതമുണ്ടോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക