Image

റോമന്‍സ്: കുഞ്ചാക്കോ ബോബനൊപ്പം ബിജു മേനോനും

Published on 08 August, 2012
റോമന്‍സ്: കുഞ്ചാക്കോ ബോബനൊപ്പം ബിജു മേനോനും
ജനപ്രിയന്‍ എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റോമന്‍സ്. ഓര്‍ഡിനറിയിലും, മല്ലുസിങ്ങിലും ചിരിപടര്‍ത്തിയ കുഞ്ചാക്കോ ബോബന്‍ബിജു മേനോന്‍ ടീം തന്നെയാണ് റോമന്‍സിലും കുസൃതിത്തരങ്ങളുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്‌സ്, വിജയരാഘവന്‍, കൊച്ചുപ്രേമന്‍, കലിംഗശശി, തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. നിവേദിത.പി തോമസാണ് നായിക.

ഗുലുമാല്‍, ത്രീ കിങ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച വൈ.വി. രാജേഷാണ് റോമന്‍സിന് തിരക്കഥ എഴുതിയത്. വെള്ളരി പ്രാവിന്റെ ചങ്ങാതി നിര്‍മ്മിച്ച ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്നാണ് റോമന്‍സ് നിര്‍മ്മിക്കുന്നത്. എം. ജയചന്ദ്രന്റേതാണ് ഈണങ്ങള്‍.

റോമന്‍സ്: കുഞ്ചാക്കോ ബോബനൊപ്പം ബിജു മേനോനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക