Image

തീവ്രം: ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതീകമായി ദുല്‍ഖര്‍

Published on 08 August, 2012
തീവ്രം: ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതീകമായി ദുല്‍ഖര്‍
ഉസ്താദ് ഹോട്ടലിന്റെ വിജയത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം കൊച്ചിയില്‍ തുടങ്ങി. സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവമുള്ള സിനിമയ്ക്ക് 'തീവ്രം' എന്നാണ് പേര്. നവാഗതനായ രൂപേഷ് പീതാംബരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന തീവ്രത്തില്‍ ശ്രീനിവാസനും പ്രധാന വേഷം ചെയ്യുന്നുണ്ട്. 

അനു മോഹന്‍, റിയ സൈറ(22 ഫീമെയില്‍ കോട്ടയം ഫെയിം), വിനയ് ഫോര്‍ട്ട്, വിഷ്ണുഗോപാല്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന റോബി ഏബ്രഹാമിന്റേതാണ് ഈണങ്ങള്‍. വി.സി.ഐ മൂവീസിന്റെ ബാനറില്‍ വി.സി ഇസ്മയിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

നിയമവ്യവസ്ഥയ്‌ക്കെതിരെ യുവാവിന്റെ ക്ഷോഭവും പ്രതികരണവുമാണ് രണ്ട് കാലഘട്ടങ്ങള്‍ അനാവരണം ചെയ്യുന്ന സിനിമയ്ക്ക് വിഷയം. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടന്‍ കൂടിയാണ് രൂപേഷ് പീതാംബരന്‍. സെക്കന്‍ഡ് ഷോയില്‍ ദുല്‍കറിന് ആക്ഷന്‍ പരിവേഷമായിരുന്നെങ്കില്‍ ഉസ്താദ് ഹോട്ടലില്‍ സൗമ്യഭാവമായിരുന്നു. തീവ്രത്തില്‍ ക്ഷോഭിക്കുന്ന ദുല്‍ഖറിനെ വീണ്ടും കാണാം.

തീവ്രം: ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതീകമായി ദുല്‍ഖര്‍  തീവ്രം: ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതീകമായി ദുല്‍ഖര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക