Image

മായയ്ക്കു ചികിത്സാ ധനസഹായങ്ങള്‍ സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ട്

Published on 09 August, 2012
മായയ്ക്കു ചികിത്സാ ധനസഹായങ്ങള്‍ സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ട്
തൃശൂര്‍:ഹൃദയശസ്ത്രക്രിയയ്ക്കുശേഷം തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആട്ടോര്‍ ഈച്ചരത്ത് വീട്ടില്‍ മായ(39)യ്ക്കു ചികിത്സാ ധനസഹായങ്ങള്‍ സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി.സൗത്ത് ഇന്ത്യന്‍ ബാങ്ക് അമലനഗര്‍ ബ്രാഞ്ചില്‍ (IFSC code: SIBL 0000462) 0462053000009 050 നമ്പറായാണ് മായയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചത്. 

റേഷന്‍കാര്‍ഡോ, അനുബന്ധ രേഖകളോ ഇല്ലാത്ത മായയുടെ കുടുംബത്തിനു ചികിത്സാ ധനസഹായം സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍പോലും മാര്‍ഗമുണ്ടായിരുന്നില്ല.വിദേശത്തുനിന്നും വിവിധ ജില്ലകളില്‍നിന്നും ധനസഹായം വാഗ്ദാനം ചെയ്തു നിരവധി വിളികള്‍ എത്തിയതോടെ അമല ആശുപത്രി അധികൃതരാണു ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മായയെ സഹായിച്ചത്. 

മായയ്ക്കു ചികിത്സാ ധനസഹായങ്ങള്‍ സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക