Image

എന്‍ഡോസള്‍ഫാന്‍ നിരോധനം കേരളത്തിലും കര്‍ണാടകത്തിലും മതിയെന്ന് ഐ.സി.എം.ആര്‍ പഠന റിപ്പോര്‍ട്ട്.

Published on 04 August, 2011
എന്‍ഡോസള്‍ഫാന്‍ നിരോധനം കേരളത്തിലും കര്‍ണാടകത്തിലും മതിയെന്ന് ഐ.സി.എം.ആര്‍ പഠന റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനം കേരളത്തിലും കര്‍ണാടകത്തിലും മാത്രം തുടര്‍ന്നാല്‍ മതിയെന്ന് ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട്. രാജ്യമൊട്ടാകെ എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യമില്ലെന്നും ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലും കര്‍ണാടകത്തിലും മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്‌ടെത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുണ്‌ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ശാസ്ത്രീയ പഠനം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഡോസള്‍ഫാന് ബദല്‍ മാര്‍ഗങ്ങളുണ്‌ടെങ്കിലും ഇവ സുരക്ഷിതമല്ലെന്നും ചെലവേറിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയാണു ഐസിഎംആര്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക