Image

മേപ്പിളിലയില്‍ പതിഞ്ഞുപോയ നക്ഷത്രങ്ങള്‍: നിര്‍മ്മല

നിര്‍മ്മല Published on 11 August, 2012
മേപ്പിളിലയില്‍ പതിഞ്ഞുപോയ നക്ഷത്രങ്ങള്‍: നിര്‍മ്മല
ഇളംചൂടുള്ള ഒരു സെപ്‌തംബര്‍ വൈകുന്നേരമായിരുന്നു അത്‌. ചൂടു പൊങ്ങുന്ന സിമന്റ്‌ പാതയിലൂടെ നടന്നപ്പോള്‍ മേനകയെ വിയര്‍ത്തു. മേനകക്ക്‌ ടൊറന്റോയുടെ തിരക്കിനോടു ഇഷ്‌ടം തോന്നി. കുറേക്കാലമായി ഗ്രിംസ്‌ബിയുടെ ശാന്തത അവളെ കൊല്ലാക്കൊല ചെയ്യുന്നു. മുന്തിരിയിലകളുടെ ലാസ്യനടനം, വൈനറികളില്‍ നിന്നുമുള്ള മത്തു പിടിപ്പിക്കുന്ന വായു, മറ്റൊന്നുമില്ല അവിടെ. മഞ്ഞു വീണു കഴിഞ്ഞാല്‍ പിന്നെ ഗ്രിംസ്‌ബിയില്‍ ഐസ്‌ വൈനിന്റെ മധുരവും മരവിപ്പുമാണു.

പച്ചയും വെള്ളയും നിറമുള്ള ഗോ-ട്രെയിനാണു ഉള്‍നാട്ടില്‍ നിന്നും മേനകയെ ടൊറന്റോ നഗരത്തിന്റെ ഹൃദയത്തിലെത്തിച്ചത്‌. കളിപ്പാട്ടം പോലെ തോന്നിപ്പിക്കുന്ന ഗോ-ട്രെയിനില്‍ കയറാന്‍ വേണ്ടി അവള്‍ ബര്‍ളിംഗ്‌ടണ്‍വരെ ബസ്സില്‍ വന്നു. മൂന്നു നിലകളിലായി ഇരിക്കാന്‍ സൗകര്യമുള്ള ട്രെയിനിന്റെ താഴത്തെ നിലയിലിരുന്നുകൊണ്ട്‌ ചെറുപ്പക്കാരും കുട്ടി
ളും പടികള്‍ ചാടിക്കയറി മുകളിലേക്കു പോകുന്നത്‌ അവള്‍ കണ്ടു.
മേപ്പിളിലയില്‍ പതിഞ്ഞുപോയ നക്ഷത്രങ്ങള്‍: നിര്‍മ്മല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക