Image

അമേരിക്കന്‍ മലയാളികളുടെ പറുദീസ

Published on 16 August, 2012
അമേരിക്കന്‍ മലയാളികളുടെ പറുദീസ
കായല്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍.ശരത്ത്‌ സംവിധാനം ചെയ്യുന്ന `പറുദീസ' സെപ്‌റ്റംബര്‍ ആദ്യവാരം തീയറ്ററുകളില്‍ എത്തുന്നു.

അമേരിക്കന്‍ മലയാളിയും കവിയുമായ തമ്പി ആന്റണിയും ശ്രീനിവാസനും, ശ്വേതാ മേനോനും ജഗതി ശ്രീകുമാറുമൊക്കെ പ്രധാന കഥാപാത്രമാകുന്നു.

വിനു എബ്രഹാമിന്റെ തിരകഥയും സാജന്‍ കളിത്തിലിന്റെ ഛായാഗ്രഹണവും അവുസേപ്പച്ചന്റെയും ഐസക്‌ തോമസ്‌ കൊട്ടുകാപ്പള്ളിയുടെയുമൊക്കെ സംഗീതവും പറുദീസയേ അതിമനോഹരമാക്കുന്നു. ഗാനരചന ഒ.എന്‍.വി.യും തമ്പി ആന്റണിയുമാണ്‌. തമ്പി ആന്റണി ആദ്യമായാണ്‌ സിനിയ്‌ക്കു വേണ്ടി കാവ്യരചന നിര്‍വ്വഹിക്കുന്നത്‌.

ജയകൃഷ്‌ണന്‍, നന്ദു, കൃഷ്‌ണപ്രസാദ്‌ എന്നിവരേ കൂടാതെ സിബി ഡേവിഡ്‌, വിന്‍സെന്റ്‌ ബോസ്‌, ബാബു ആലുംമൂട്ടില്‍, ജോസുകുട്ടി ജോസ്‌, അനിയന്‍ ജോര്‍ജ്ജ്‌ എന്നീ പ്രമുഖ അമേരിക്കന്‍ മലയാളികളും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്‌.

ബ്ലസിയുടെ `കല്‍ക്കട്ടാ ന്യൂസ്‌' എന്ന ഹിറ്റ്‌ ചിത്രത്തിനുശേഷം തമ്പി ആന്റണി നിര്‍മ്മിച്ച ജനപ്രിയ ചിത്രമാണ്‌ 'പറുദീസ'. രമ്യാ മൂവിസാണ്‌ വിതരണക്കാര്‍.
അമേരിക്കന്‍ മലയാളികളുടെ പറുദീസഅമേരിക്കന്‍ മലയാളികളുടെ പറുദീസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക