Image

കുട്ടികളും ഭക്ഷണരീതികളും

Published on 18 August, 2012
കുട്ടികളും ഭക്ഷണരീതികളും
ടിവിയുടെ മുന്നിലുരുന്ന്‌ ഭക്ഷണം കഴിക്കുന്നത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. കാര്‍ട്ടൂണ്‍ കണ്ടു കൊണ്ടോ ബാലപ്രസിദ്ധീക രണങ്ങള്‍ വായിച്ചു കൊണ്ടോ ആയിരിക്കും പല കുഞ്ഞുങ്ങളും ഭക്ഷണം കഴിക്കുന്നത്‌. ഇത്‌ ശരിയല്ല. ഈ പ്രായത്തില്‍ തന്നെ കുഞ്ഞുങ്ങളെ തീന്‍മേശ മര്യാദകള്‍ പഠിപ്പിച്ചു തുടങ്ങണം. വീട്ടിലെ മറ്റ്‌ അംഗങ്ങള്‍ക്കൊപ്പമിരുന്ന്‌ ഭക്ഷണം കഴിക്കാന്‍ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുക. കുഞ്ഞ്‌ ഭക്ഷണം വാരി വിതറി വൃത്തിക്കേടാക്കുമെന്ന്‌ പല അമ്മമാരും പരാതി പറയാറുണ്‌ട്‌. അതൊന്നും കാര്യമാക്കേണ്‌ടതില്ല.

കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഏതെങ്കിലും ഭക്ഷണത്തോട്‌ മുതിര്‍ന്നവര്‍ക്ക്‌ വിരക്തി ഉണെ്‌ടങ്കില്‍ കുഞ്ഞിന്റെ മുന്നില്‍ വച്ച്‌ അത്‌ പറയരുത്‌.കാരണം മുതിര്‍ന്നവരെ അനുകരിച്ച്‌ അവനും അതിനോട്‌ ഇഷ്ടക്കുറവ്‌ കാണിച്ചേക്കാം. കുഞ്ഞിനെ കൊണ്‌ട്‌ മിതമായ അളവില്‍ എല്ലാം ഭക്ഷണവും കഴിപ്പിക്കണം. വളര്‍ച്ചയ്‌ക്കും മാംസപേശികള്‍ ഉണ്ടാകുന്നതിനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടിയെ തീരൂ. മുട്ട, പാല്‍, പയറു വര്‍ഗങ്ങള്‍, മത്സ്യം ഇവയെല്ലാം കുഞ്ഞിന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം.എല്ലാ പച്ചക്കറികളും പഴ വര്‍ഗങ്ങളും മിതമായ അളവില്‍ കുഞ്ഞിന്‌ കൊടുക്കണം.
കുട്ടികള്‍ക്ക്‌ ഏഴ്‌ വയസുവരെ ചായയും കാപ്പിയും കൊടുക്കേണ്ടതില്ല. രണ്‌ടു നേരം പാല്‍ നല്‍കാം.പാലില്‍ കാത്സ്യം ഉണ്ട്‌. ചായയും കാപ്പിയും നല്‍കിയാല്‍ കുഞ്ഞിന്‌ വിശപ്പ്‌ കുറയാന്‍ സാധ്യതയുണ്ട്‌. സ്‌കൂളിലേക്ക്‌ പോകുന്ന കുഞ്ഞിനായി കൃത്രിമ പാനീയങ്ങള്‍ നല്‍കുന്ന രക്ഷിതാക്കളുണ്ട്‌. ഇവ അധിക ഊര്‍ജം പ്രധാനം ചെയ്യും.പൊണ്ണത്തടിക്ക്‌ ഇടയാക്കിയേക്കും.
കുട്ടികളും ഭക്ഷണരീതികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക