Image

പ്രമേഹ രോഗികളും പൊറോട്ടയും

Published on 18 August, 2012
പ്രമേഹ രോഗികളും പൊറോട്ടയും
മൈദ പൊതിവെ ശരീരത്തിന്‌ നല്ലതല്ല. മൈദ ഉപയോഗിച്ചുള്ള പൊറോട്ട കഴിക്കുന്നത്‌ വന്‍ ആരോഗ്യ പ്രശ്‌നത്തിന്‌ വഴിവെയ്‌ക്കുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. മൈദ കൊണ്ടുള്ള പലഹാരങ്ങള്‍ പ്രമേഹരോഗികള്‍ പ്രത്യേകിച്ച്‌ കഴിക്കുന്നത്‌ മിതപ്പെടുത്തണം. പൊറോട്ടയും ചിക്കനും കഴിക്കുകയാണെങ്കില്‍ അതിനൊപ്പം നാരുകളടങ്ങിയ പച്ചക്കറികള്‍ കൊണ്‌ടുള്ള സാലഡ്‌ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ബ്രഡും ബട്ടറും സാന്‍ഡ്‌വിച്ച്‌ രൂപത്തില്‍ കഴിക്കുന്നതാണ്‌ ഉത്തമം.

പുറമേ നിന്ന്‌ വാങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ ഉപയോഗം പ്രമേഹരോഗികള്‍ നിയന്ത്രിക്കണം. എണ്ണയില്‍ വറുത്ത സാധനങ്ങള്‍, വട, ബോണ്‌ട, ജിലേബി, ലഡു എന്നിവയുടെ ഉപയോഗം ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ നല്ലത്‌. അല്ലാത്തപക്ഷം മിതപ്പെടുത്തണം.

പഴങ്ങള്‍ ജ്യൂസാക്കി കഴിക്കുന്നതിനെക്കാള്‍ നല്ലത്‌ പ്രകൃതിദത്തമായ രീതിയില്‍ ഉപയോഗിക്കുന്നതാണ്‌. ജ്യൂസാക്കുമ്പോള്‍ നാര്‌ നഷ്ടമാകും. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്താന്‍ കാരണമാകും. വെള്ളരിക്ക അരിഞ്ഞ്‌ അല്‍പം കുരുമുളകും ഉപ്പും കൂട്ടി കഴിക്കാം. ഇത്തരത്തില്‍ മറ്റു പഴങ്ങളും ഉപയോഗിക്കാം.

പ്രമേഹരോഗികള്‍ക്ക്‌ അല്‍പം മധുരം ആകാമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. അതായത്‌, പായസം, ലഡ്ഡു, ജിലേബി തുടങ്ങി ഏതു ഭക്ഷണ പദാര്‍ഥങ്ങളും കുറഞ്ഞ അളവില്‍ പ്രമേഹരോഗികള്‍ക്ക്‌ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്‌ട ഒരു കാര്യമുണ്‌ട്‌. മധുരം കഴിക്കുന്നത്‌ പ്രധാനഭക്ഷണത്തോടൊപ്പം ആയിരിക്കണമെന്നു മാത്രം. മധുരം കഴിക്കുന്ന സാഹചര്യത്തില്‍ ബീന്‍സ്‌, വാഴപ്പിണ്‌ടി, കുടപ്പന്‍, ഇലക്കറികള്‍, സാലഡ്‌ തുടങ്ങി നാരുകള്‍ അടങ്ങിയ പച്ചക്കറികളുടെ അളവ്‌ കൂടുതല്‍ കഴിക്കണം. ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടാതെ സഹായിക്കും.
പ്രമേഹ രോഗികളും പൊറോട്ടയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക