Image

ഒഐസിസി ബ്രിസ്‌ബെയിന്‍ സോണല്‍ കമ്മിറ്റി ഉദ്ഘാടനം ചെയ്തു

ടോം ജോസഫ്‌ Published on 22 August, 2012
ഒഐസിസി ബ്രിസ്‌ബെയിന്‍ സോണല്‍ കമ്മിറ്റി ഉദ്ഘാടനം ചെയ്തു
ബ്രിസ്‌ബെയിന്‍: ഒഐസിസി ബ്രിസ്‌ബെയിന്‍ സോണല്‍ കമ്മിറ്റിയുടെ ഉദ്ഘാടനം കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ മുറൂക്ക വെയര്‍ സ്ട്രീറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

വിദേശ രാജ്യങ്ങളിലെ ഇരട്ടപൗരത്വം ഇന്ത്യന്‍ ഒറിജിന്‍ ആയിട്ടുള്ള വിദേശപൗരന്മാര്‍ക്കും ബാധകമാക്കത്തക്കവിധം നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി കേന്ദ്രമന്ത്രിമാരായ ഏ.കെ. ആന്റണി, കെ.വി. തോമസ്, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് പി.സി. വിഷ്ണുനാഥ് ഉറപ്പു നല്‍കി. വിദേശ മലയാളികള്‍ വിമാനത്താവളത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി മലയാളികള്‍ അവരുടെ യാത്രയില്‍ ധരിക്കുന്ന സ്വാര്‍ണാഭരണങ്ങളെ നികുതിയില്‍യില്‍നിന്നും ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ വയലാര്‍ രവിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും വിഷ്ണുനാഥ് ഉറപ്പു നല്‍കി.

ചടങ്ങില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലും അദ്ദേഹം നിര്‍വഹിച്ചു. യോഗത്തില്‍ ഒഐസിസി ബ്രിസ്‌ബെയിന്‍ സോണല്‍ കമ്മിറ്റി പ്രസിഡന്റ് ജോബി ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി സെക്രട്ടറി ടോം ജോസഫ് സ്വാഗതവും ആല്‍വിന്‍ നന്ദിയും പറഞ്ഞു.

ബ്രിസ്‌ബെയിനിലെ വിവിധ മലയാളി അസോസിയേഷന്‍ പ്രതിനിധികളായ വര്‍ഗീസ് വടക്കന്‍, ഡോ. ഉണ്ണികൃഷ്ണന്‍, അഡ്വ. ടോണിയോ, ദേവസ്യ തോട്ടുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



ഒഐസിസി ബ്രിസ്‌ബെയിന്‍ സോണല്‍ കമ്മിറ്റി ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക