Image

പെര്‍ത്ത് ഹിന്ദു സമാജം ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്

കെ.പി. ഷിബു Published on 23 August, 2012
പെര്‍ത്ത് ഹിന്ദു സമാജം ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
പെര്‍ത്ത് : ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ ഒന്നിന് (ശനി) നടക്കും. രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ നീണ്ടു നില്‍ക്കുന്ന മുഴുദിന പരിപാടിയില്‍ വിവിധ തരം നാടന്‍ കായിക ഇനങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചു പങ്കെടുക്കും. 

വിഭവസമൃദ്ധമായ സദ്യ തൂശനിലയില്‍ വിളമ്പുന്നതോടെ പരമ്പരാഗത രീതിയിലുള്ള ഓണ സദ്യക്ക് തുടക്കമാകും. ഉച്ചയ്ക്കുശേഷം നടക്കുന്ന കലാ പരിപാടികളില്‍ കൈകൊട്ടിക്കളി, നാടകം, കളരിപ്പയറ്റ്, കേരളത്തിന്റെ പാരമ്പര്യ നൃത്തങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ ഇനങ്ങള്‍ വിസ്മയം തീര്‍ക്കും. 

കഴിഞ്ഞ ഒരു മാസമായി കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചു നടന്നു വരുന്ന കലാ പരിപാടികളുടെ പരിശീലനം പുരോഗമിക്കുകയാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പരിശീലന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സെക്രട്ടറി മുരളി അര്‍. നായര്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക