Image

കമല്‍ ഹാസനും രജനികാന്തും ഒരുമിക്കുന്നു

Published on 27 August, 2012
കമല്‍ ഹാസനും രജനികാന്തും ഒരുമിക്കുന്നു
തമിഴ്‌സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രോജക്ടിന് അരങ്ങൊരുങ്ങുന്നു. സാക്ഷാല്‍ രജനീകാന്തും ഉലകനായകന്‍ കമലഹാസനും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്. എ വി എം ആണ് രണ്ട് ഇതിഹാസ താരങ്ങളെ ഒരുമിപ്പിക്കുന്നത്.

രജനീകാന്തും കമല്‍ ഹാസനും നേരത്തേ എ വി എമ്മിന്റെ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നീട് ഇരുവരും സൂപ്പര്‍താരങ്ങളായതോടെ ചെലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് അഭിനയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാലിപ്പോള്‍ എ വി എം ശരവണനാണ് പുതിയ ചിത്രത്തില്‍ രണ്ട് മഹാരഥന്‍മാരെ ഒരുമിപ്പിക്കുന്നത്.

ശരവണന്റെ ആഗ്രഹത്തിന് രജനിയും കമലും സമ്മതം മൂളിക്കഴിഞ്ഞുവെന്ന് ശരവണന്‍ പറഞ്ഞു. താരങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഇനിയെല്ലാം ഞങ്ങളുടെ ജോലിയാണ്. എന്തായാലും രജനിയുടെയും കമലിന്റെയും ആരാധകര്‍ ആവേശത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചിരിക്കുന്നത്.

കമല്‍ ഹാസനും രജനികാന്തും ഒരുമിക്കുന്നു
കമല്‍ ഹാസനും രജനികാന്തും ഒരുമിക്കുന്നു
കമല്‍ ഹാസനും രജനികാന്തും ഒരുമിക്കുന്നു
കമല്‍ ഹാസനും രജനികാന്തും ഒരുമിക്കുന്നു
കമല്‍ ഹാസനും രജനികാന്തും ഒരുമിക്കുന്നു
കമല്‍ ഹാസനും രജനികാന്തും ഒരുമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക