Image

മമ്മൂട്ടിയുടെ മകന്റെ വിവാഹം ഡിസംബര്‍ 22-ന്‌

Published on 09 August, 2011
മമ്മൂട്ടിയുടെ മകന്റെ വിവാഹം ഡിസംബര്‍ 22-ന്‌
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്റെ വിവാഹം ഡിസംബര്‍ 22-ന്‌ ചെന്നൈയില്‍ നടക്കും. മകന്‍ ദുള്‍കര്‍ സല്‍മാന്റെ വിവാഹനിശ്ചയം കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്നിരുന്നു. വധു ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ നോര്‍ത്ത്‌ ഇന്ത്യന്‍ മുസ്ലീം വധുവാണെന്നും ഇരു വീട്ടുകാരും ആലോചിച്ചുള്ള വിവാഹമാണ്‌ ഇതെന്നും മമ്മൂട്ടി വ്യക്തമാക്കി.

മമ്മൂട്ടിതന്നെയാണ്‌ മകന്റെ വിവാഹത്തീയതി അറിയിച്ചിരിക്കുന്നത്‌. വിവാഹം സ്വകാര്യമായ ചടങ്ങായിരിക്കുമത്രേ. പുത്രവധു വടക്കേഇന്ത്യയിലെ മുസ്ലീം കുടുംബത്തില്‍ നിന്നാണെന്നും ചെന്നൈയിലാണ്‌ താമസിക്കുന്നും മമ്മൂട്ടി പറഞ്ഞു.

ആര്‍കിടെക്‌ചര്‍ ബിരുദവിദ്യാര്‍ഥിയാണ്‌ വധു. ഇവരുടേത്‌ പ്രണയവിവാഹമല്ലെന്നും കുടുംബങ്ങള്‍ ആലോചിച്ചുറപ്പിച്ചതാണെന്നും മമ്മൂട്ടി പറയുന്നു.

ദുബായിലെ ബിസിനസുകളും മമ്മൂട്ടിയുടെ സിനിമാനിര്‍മാണ വിതരണക്കമ്പനിയായ പ്ലേഹൗസിന്റെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്‌ സല്‍ാനാണ്‌. അമേരിക്കയില്‍ നിന്നുമാണ്‌ സല്‍മാന്‍ എംബിഎ ബിരുദം നേടിയത്‌.
മമ്മൂട്ടിയുടെ മകന്റെ വിവാഹം ഡിസംബര്‍ 22-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക