Image

ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

Published on 10 August, 2011
ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു
ചെങ്കോട്ട ഭീകരാക്രമണത്തിലെ പ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ലഷ്‌കര്‍-ഇ-തോയ്ബയുടെ നേതാവാണ് മുഹമ്മദ് ആരിഫ്.

2000 ഡിസംബര്‍ 22നാണ് ചെങ്കോട്ട ആക്രമിച്ചത്. രണ്ട് സൈനികര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ആക്രമണത്തില്‍ മരിച്ചിരുന്നു.

ജസ്റ്റിസുമാരായ വി.എസ്.സിര്‍പുര്‍ക്കര്‍, ടി.എസ്.താക്കൂര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷ ശരിവച്ചത്. ഡല്‍ഹി ഹൈക്കോടതി ആരിഫിന്റെ ഭാര്യ റഹ്മാന ഉള്‍പ്പെടെ ആറ് പ്രതികളെ വെറുതെവിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക