Image

മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണം കലാഭവന്‍ നവാസിനൊപ്പം

Published on 31 August, 2012
മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണം കലാഭവന്‍ നവാസിനൊപ്പം
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിലുളള ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് സ്പ്രിങ്‌വെയ്ല്‍ ടൗണ്‍ഹാളില്‍ വച്ചു നടത്തും. പ്രശസ്ത സിനിമ- ഹാസ്യതാരം കലാഭവന്‍ നവാസ് അവതരിപ്പിക്കുന്ന പരിപാടി ഉണ്ടായിരിക്കും. കൂടാതെ അത്തപ്പൂക്കളം, ചിത്രരചനാ മല്‍സരം, വടംവലി എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടും. 

ഉചയ്ക്ക് 12 മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ. വൈകുന്നേരം മൂന്നിന് ഉദ്ഘാടനം നടക്കും. തുടര്‍ന്ന് നാലുമുതല്‍ 7.30 വരെ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മുതിര്‍ന്നവര്‍ക്ക് 20 ഡോളറും, ആറു മുതല്‍ 12 വയസുവരെ പ്രായമുളള കുട്ടികള്‍ക്ക് 10 ഡോളറുമാണ് പ്രവേശനഫീസ്. സീനിയര്‍ സിറ്റിസണ്‍സിനും പെന്‍ഷന്‍കാര്‍ക്കും 15 ഡോളറാണ് ടിക്കറ്റ് നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ഷാജി വര്‍ഗീസ്, ഫോ: 0401865790
ശ്രേയസ്: 0423795355

മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണം കലാഭവന്‍ നവാസിനൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക