Image

ഒറീസയിലൂടെ തബു മലയാളത്തിലേക്ക്

Published on 01 September, 2012
ഒറീസയിലൂടെ തബു മലയാളത്തിലേക്ക്
ബോളിവുഡ് നടി തബു മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. എം പദ്മകുമാറിന്റെ ഒറിയ എന്ന ചിത്രത്തിലൂടെയാണ് തബു തിരികെയെത്തുന്നത്. ജി എസ് അനിലാണ് ഒറീയ്ക്ക് തിരക്കഥയൊരുക്കുന്നത്.  പൃഥ്വിരാജ് നായകനായ ഉറുമിയാണ് തബു അഭിനയിച്ച അവസാന മലയാള ചിത്രം.

ഉണ്ണി മുകുന്ദനാണ് ഒറീയിലെ നായകന്‍. ഒരു ഒറിയന്‍ ഗ്രാമത്തിന്റെ കഥ പ്രമേയമാക്കിയെടുക്കുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണയുവതിയുടെ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുന്നു. കാലക്രമേണ ഇരുവരും പ്രണയത്തിലാകുന്നു. ഇരുവരും തമ്മിലുള്ള പ്രണയവും ഒറീസയിലെ ഗ്രാമീണ പശ്ചാത്തലവും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും സിനിമയില്‍ പ്രമേയമാവുന്നു.

സമൂഹത്തിലെ അരാജകത്വത്തിനെതിരെ ഒറ്റയ്ക്ക് പോരാടുന്ന യുവതിയെ സഹായിക്കാനായെത്തുന്ന ഗ്രാമത്തിലെ സ്‌കൂള്‍ അദ്ധ്യാപികയുടെ വേഷമാണ് തബുവിന്.  കേന്ദ്രകഥാപാത്രമായ യുവതിയെ അവതരിപ്പിക്കുന്നത് ഒറീയ നടിയായിരിക്കും.

ഒറീസയിലൂടെ തബു മലയാളത്തിലേക്ക്ഒറീസയിലൂടെ തബു മലയാളത്തിലേക്ക്ഒറീസയിലൂടെ തബു മലയാളത്തിലേക്ക്ഒറീസയിലൂടെ തബു മലയാളത്തിലേക്ക്ഒറീസയിലൂടെ തബു മലയാളത്തിലേക്ക്ഒറീസയിലൂടെ തബു മലയാളത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക