Image

രേഷ്മയുടെ ശസ്ത്രക്രിയ എത്രയും പെട്ടെന്നു നടത്തണമെന്നു ഡോക്ടര്‍മാര്‍

Published on 02 September, 2012
രേഷ്മയുടെ ശസ്ത്രക്രിയ എത്രയും പെട്ടെന്നു നടത്തണമെന്നു ഡോക്ടര്‍മാര്‍
കൊച്ചി: കരളിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ച രേഷ്മയുടെ ശസ്ത്രക്രിയ എത്രയും പെട്ടെന്നു നടത്തണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അനിവാര്യമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ രേഷ്മയുടെ നില കൂടുതല്‍ വഷളാകുംമുമ്പു ശസ്ത്രക്രിയ വേണമെന്നാണു നിര്‍ദേശം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണു രേഷ്മയെ ചികിത്സിക്കുന്നത്. രേഷ്മയുടെ അമ്മ ടിജിയുടെ കരള്‍ മാറ്റിവയ്ക്കാന്‍ അനുയോജ്യമാണെന്നു പരിശോധനകള്‍ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ശസ്ത്രക്രിയയ്ക്കും തുടര്‍ന്നുള്ള ചികിത്സയ്ക്കും വലിയ തുക ചെലവാകും. നിര്‍ധനരായ മാതാപിതാക്കള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഇത്രയും കാലത്തെ ചികിത്സയ്ക്കുതന്നെ നാലു ലക്ഷം രൂപയോളം ചെലവു വന്നിട്ടുണെ്ടന്ന് അച്ഛന്‍ രമേശന്‍ പറയുന്നു. ബന്ധുക്കളാണ് ഈ പണം നല്കി സഹായിച്ചത്.

തൃശൂര്‍ തങ്ങാലൂര്‍ സ്വദേശികളായ രമേശിന്റെയും ടിജിയുടെയും മൂത്ത മകളാണ് 16 വയസുകാരി രേഷ്മ. തൃശൂര്‍ ശക്തന്‍ കോളജില്‍ ഒന്നാംവര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ഥിനി. രേഷ്മയ്ക്കു താഴെ രണ്ട് സഹോദരങ്ങളുണ്ട്. ബാര്‍ബറായ രമേശിനു സ്വന്തമായി വീടുപോലുമില്ല. രേഷ്മയുടെ തുടര്‍ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി മുപ്പതു ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണു കണക്കാക്കിയിട്ടുള്ളത്. നാട്ടുകാര്‍ ചേര്‍ന്ന് ഒരു ചികിത്സാ സഹായനിധി രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇതിനു നേതൃത്വം നല്കുന്നത്.

ആറു വര്‍ഷത്തോളം വിവിധ ആശുപത്രികളില്‍ രേഷ്മയ്ക്കു ചികിത്സ നടത്തിയിരുന്നു. ഏതാനും മാസം മുമ്പ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണു രോഗം ഗുരുതരമായെന്ന വിവരമറിയുന്നത്. എത്രയും വേഗം ശസ്ത്രക്രിയ ചെയ്യണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണു കൊച്ചിയിലെ ആശുപത്രിയില്‍ എത്തിയത്. പണം ലഭിച്ചാല്‍ ഈ മാസം അവസാനത്തോടെ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണു കൊച്ചിയിലെ ആശുപത്രിയില്‍ എത്തിയത്. പണം ലഭിച്ചാല്‍ ഈ മാസം അവസാനത്തോടെ ശസ്ത്രക്രിയ നടത്താനായേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക