മെഗാസ്റ്റാര്‍ അമിതാബ് ബച്ചന്റെ ജീന്‍സ് ലേലം ചെയ്യുന്നു. നിര്‍ധനരരായ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ഫണ്ട് സമാഹരിക്കാനാണ് ബിഗ് ബിയുടെ രണ്ട് ജോഡി ജീന്‍സുകള്‍ ലേലം ചെയ്യുന്നത്. ചേരികളിലെ കുട്ടികളെ പഠിപ്പിക്കാനാണ് പരിക്രമ എന്ന സന്നദ്ധസംഘടനയുടെ പരിപാടിയില്‍ ബിഗ്ബി പങ്കാളിയാവുന്നത്.
ലേലത്തിന് വയ്ക്കുന്ന ജീന്‍സില്‍ ബിഗ്ബി ഒപ്പുവയ്ക്കും. കരീന കപൂര്‍, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സെയ്ഫ് അലി ഖാന്, അനുഷ്ക ശര്‍മ, ഷാഹിദ് കപൂര്‍, സോനം കപൂര്‍, അനില്‍ കപൂര്‍, കങ്കണ റാവത്ത് എന്നിവരുടെ ഓട്ടോഗ്രാഫുളള ജീന്‍സുകളും ലേലം ചെയ്യും.