കോളിവുഡില്‍ അവസരം കിട്ടാനായി എന്തും ചെയ്യാമെന്ന്
പറഞ്ഞുനോക്കിയിട്ടില്ലെന്നും രക്ഷയില്ലെന്ന് നടി പത്മപ്രിയ.സിനിമ കിട്ടാനായി ഗ്ലാമര്‍വേഷവും സ്വീകരിക്കും എന്നുപറഞ്ഞിട്ടും സംവിധായകരൊന്നും പത്മപ്രിയയെ തിരിഞ്ഞുനോക്കുന്നില്ലത്രേ.അടുത്തിടെ ഐറ്റംഡാന്‍സറായിപ്പോലും പത്മപ്രിയ ക്യാമറയ്ക്ക് മുന്നിലെത്തി.എന്നാല്‍ ഇതൊന്നും സംവിധായകരുടെ മനമിളക്കാന്‍ പോന്നതായിരുന്നില്ലെന്നാണ് കോളിവുഡിലെ അടക്കംപറച്ചില്‍.
എന്നോട് എന്തോ അയിത്തമുള്ളതു പോലെയാണ് തമിഴ് നിര്‍മ്മാതാക്കളുടെ പെരുമാറ്റം.ഗഌമറസ് റോളുകളും അല്ലാത്ത വേഷങ്ങളും അഭിനയിച്ചിട്ടുള്ള താന്‍ ഏതു തരം വേഷങ്ങളും ഏറ്റെടുക്കാന്‍ തയ്യാറാണ്.എന്നിട്ടും നിര്‍മ്മാതാക്കള്‍ മുഖം തിരിച്ചു നില്‍ക്കുന്നതെന്താണെന്ന് മനസ്സിലാവുന്നില്ല നടി ചോദിക്കുന്നു.