ബ്രിസ്ബന്‍: ബ്രിസ്ബന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. വാവല് ഹയിറ്റ്സ് സ്റ്റേറ്റ് സ്കൂളില്‍ നടന്ന കായിക മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ബാള്ഡ്ഹില്സ് സ്റ്റേറ്റ് സ്കൂളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ക്യൂന്സ്ലാന്റ് പാര്‍ലമെന്റ് അംഗം ജയ്സണ്‍ വുഡ്ഫോര്ത്ത് എംപി മുഖ്യാഥിതിയായിരുന്നു. കള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണപ്പൂക്കളം ഒരുക്കി. അസോസിയേഷന് അംഗങ്ങളുടെ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഓണാഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് ജിജി ജോര്‍ജ്, സെക്രട്ടറി രജനി നായര്‍ എന്നിവര്‍ നേതൃത്വം നല്കി.