Image

ഇപ്‌സ്‌വിച്ച് മലയാളികള്‍ ഓണം ആഘോഷിച്ചു

കെ.പി.ഷിബു Published on 06 September, 2012
ഇപ്‌സ്‌വിച്ച് മലയാളികള്‍ ഓണം ആഘോഷിച്ചു
ഇപ്‌സ്‌വിച്ച്: ബ്രിസ്ബന് സമീപമുള്ള ഇപ്‌സ്‌വിച്ച് എന്ന പ്രദേശത്തെ മലയാളികള്‍ വര്‍ണപകിട്ടാര്‍ന്ന പരിപാടികളോടെ ഓണം സമുചിതമായിആഘോഷിച്ചു.

സെപ്റ്റംബര്‍ ഒന്നിന് നടന്ന ആഘോഷങ്ങള്‍ മാവേലി മന്നന്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡോ. വി.പി. ഉണ്ണികൃഷ്ണന്‍, അഡ്വ. ടോണിയോ തോമസ്, സുനില്‍ കുന്നത്ത് എന്നിവര്‍ ഓണസന്ദേശം നല്‍കി. വിവിധ പ്രദേശങ്ങളായി തിരിച്ചു സംഘടിപ്പിച്ച വടംവലി ഏറെ ആവേശകരമായിരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍, കലാപരുപാടികള്‍, ഓണപ്പുക്കളം വിഭവസമൃദ്ധമായ സദ്യ, സമ്മാന ദാനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.


ഇപ്‌സ്‌വിച്ച് മലയാളികള്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക