Image

കാല്‍ഗുര്‍ലി മലയാളികള്‍ ഓണാഘോഷം നടത്തി

കെ.പി. ഷിബു Published on 06 September, 2012
കാല്‍ഗുര്‍ലി മലയാളികള്‍ ഓണാഘോഷം നടത്തി
കാല്‍ഗുര്‍ലി : ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് ഫീല്‍ഡ് എന്ന് അറിയപ്പെടുന്ന കാല്‍ഗുര്‍ലിയിലും മലയാളിയുടെ ദേശീയ ഉത്സവമായ ഓണത്തെ മലയാളികള്‍ വരവേറ്റു. ഓഗസ്റ്റ് 25ന് (ശനി) രാവിലെ പത്തിന് ഡോ. ടൈറ്റസ്, പ്രസന്ന ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഓണാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 

കാല്‍ഗുര്‍ലി ടൗണ്‍ ഹാളില്‍ ഒത്തുകുടിയ മലയാളികള്‍ ആദ്യമായാണ് ഇവിടെ ഓണം ആഘോഷിച്ചത്. തുടര്‍ന്ന് വൈകുന്നേരം നാലു വരെ രസകരമായ നിരവധി മത്സരങ്ങളും കലാ പരിപാടികളായ ഭരതനാട്യം, കൈകൊട്ടികളി, വടംവലി, നാടകം എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.




കാല്‍ഗുര്‍ലി മലയാളികള്‍ ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക