വാഷിങ്ടണ്‍: ഹൈന്ദവ വിദ്യാര്‍ത്ഥികളെ വിശ്വാസ കാര്യങ്ങളില്‍ മര്‍ഗ്ഗനിര്‍ദ്ദേശം
നല്കാന് അമേരിക്കയിലെ ഡ്യൂക് യൂണിവേഴ്സിറ്റിയില്‍ ഉഷാ രാജഗോപാലന്‍ ചുമതലയേറ്റു.
ആദ്യമായാണ് ഒരു ഹിന്ദു മതാധ്യാപിക യൂണിവേഴ്സിറ്റി എത്തുന്നത്.അണ്ണാമലൈ
യൂണിവേഴ്സിറ്റിയില്‍ നിന്നും യുഎസിലെ മെരിലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും
ബിരുദങ്ങള്‍ നേടിയിട്ടുള്ള ഉഷയ്ക്ക് ഇംഗ്ലീഷിനു പുറമേ ഹിന്ദി, തമിഴ്, മലയാളം
ഭാഷകളിലും പ്രാവീണ്യമുണ്ട്. വാഴ്സിറ്റി ഫെയ്ത്ത് കൗണ്‍സില്‍ അംഗമായി
പ്രവര്‍ത്തിക്കുന്ന അവര്‍ ഹിന്ദു വിദ്യാര്‍ഥികള്‍ക്ക് വിശ്വാസകാര്യങ്ങളില്‍
മാര്‍ഗനിര്‍ദേശം നല്‍കും.