Image

ചാനലുകള്‍ വീണ്ടും സിനിമകള്‍ വാങ്ങുന്നു

Published on 08 September, 2012
ചാനലുകള്‍ വീണ്ടും സിനിമകള്‍ വാങ്ങുന്നു
കൊച്ചി: ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്ന സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങല്‍ തുടരാന്‍ തീരുമാനമായി. സംപ്രേഷണാവകാശ നിരക്ക് ക്രമാതീതമായി ഉയര്‍ത്തില്ലെന്ന് പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉറപ്പു നല്‍കി. 

ക്രമാതീതമായി സാറ്റലൈറ്റ് റൈറ്റ് ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സംപ്രേഷണാവകാശം വാങ്ങല്‍ ജൂണ്‍ ഒന്നുമുതല്‍ ചാനലുകള്‍ നിര്‍ത്തിവച്ചിരുന്നു. ചാനല്‍ മാനേജ്‌മെന്റുകളുടെ സംഘടനയായ കേരളാ ടെലിവിഷന്‍ ഫെഡറേഷന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. സംപ്രേഷണാവകാശ തുക ഒന്നരക്കോടിയോളം ഉയര്‍ത്തി ആ തുകകൊണ്ടുമാത്രം സിനിമനിര്‍മ്മിച്ചിരുന്ന സ്ഥിതിയുമുണ്ടായി.

ടെലിവിഷന്‍ ഫെഡറേഷനുമായി ഇക്കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ചേംബറും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പുതിയ തീരുമാനം. ചലച്ചിത്ര, ടെലിവിഷന്‍ വ്യവസായങ്ങളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരത്തിനും സംയുക്തസമിതിയെ നിയോഗിക്കും. സംപ്രേഷണാവകാശ നിരക്ക് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ ഉണ്ടാക്കാനും ആലോചിക്കുന്നു.

ചാനലുകള്‍ വീണ്ടും സിനിമകള്‍ വാങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക