Image

ഇളയ ദളപതി മലയാളത്തിലേക്ക്

Published on 08 September, 2012
ഇളയ ദളപതി മലയാളത്തിലേക്ക്
ഒടുവില്‍ ഇളയ ദളപതി വിജയ് മലയാളത്തിലെത്തുന്നു. മസ്താന്‍ മുജീബ് ഖാന്‍ സംവിധാനം ചെയ്യുന്ന കരുത്ത് എന്ന സിനിമയിലൂടെയാണ് വിജയ് മലയാളത്തിലെത്തുക. സംവിധായകനാണ് വിജയ് മലയാളത്തില്‍ അഭിനയിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

വിഷ്ണു എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുക.  എസ് എന്‍ സ്വാമിയാണ് തിരക്കഥയെഴുതുക. കഥ മസ്താന്‍ മുജീബ് ഖാന്‍ ഒരുക്കുന്നു. ആക്ഷന്‍ ചിത്രമായിരിക്കും കരുത്ത്.

നേരത്തേയും വിജയ് മലയാളത്തില്‍ എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ പദ്ധതികളെല്ലാം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.

ഇളയ ദളപതി മലയാളത്തിലേക്ക്ഇളയ ദളപതി മലയാളത്തിലേക്ക്ഇളയ ദളപതി മലയാളത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക