Image

ജോസ് കെ. മാണിക്ക് ഉപഹാരം നല്‍കി

റെജി പാറയ്ക്കന്‍ Published on 11 September, 2012
ജോസ് കെ. മാണിക്ക് ഉപഹാരം നല്‍കി
മെല്‍ബണ്‍ : പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്താന്‍ പോകുന്ന ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. കോട്ടയം ജില്ലയില്‍ നിന്നും നിര്‍ധനനായ ഒരു കര്‍ഷകന് ഹൗസിംഗ് ബോര്‍ഡിന്റെ സഹായത്തോടെ വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിക്ക് പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റി നല്‍കുന്ന സഹായം പ്രവാസി കേരള കോണ്‍ഗ്രസിന്റെ മെല്‍ബണിലെ കോര്‍ഡിനേറ്റര്‍ സജി മുണ്ടയ്ക്കല്‍, ജോസ് കെ. മാണിക്ക് സമ്മാനിച്ചു.

കൂടാതെ കോട്ടയത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കി വിജയിപ്പിച്ച ജോസ് കെ. മാണിക്ക് ഓസ്‌ട്രേലിയ കമ്മിറ്റിയുടെ സ്‌നേഹോപഹാരവും സജി മുണ്ടയ്ക്കല്‍ നല്‍കി. കോട്ടയത്തെ വിന്‍സര്‍ കാസില്‍ ഹോട്ടല്‍ ഓഡിറ്റോയിയത്തില്‍ നടന്ന ചടങ്ങില്‍ യൂത്ത്ഫ്രണ്ട് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍, പ്രവാസി കേരള കോണ്‍ഗ്രസിന്റെ കേരളത്തിലെ കോര്‍ഡിനേറ്റര്‍ പ്രദീപ് വലിയപറമ്പില്‍, അയര്‍ലന്‍ഡ് പ്രസിഡന്റ് രാജു കുപ്പക്കാട്, യുഎഇ പ്രസിഡന്റ് സജി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.



ജോസ് കെ. മാണിക്ക് ഉപഹാരം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക