Image

ഗജിനി തന്നെ സൂപ്പര്‍: അസിന്‍

Published on 11 September, 2012
ഗജിനി തന്നെ സൂപ്പര്‍: അസിന്‍
താനിതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച കഥാപാത്രം ഗജിനി എന്ന സിനിമയിലേതാണെന്ന് നടി അസിന്‍. താനിപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അസിന്‍ പറഞ്ഞു.

അമീര്‍ഖാന്റെ നായികയായി ഗജിനിയിലൂടെയാണ് അസിന്‍ ഹിന്ദിസിനിമാരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് പലക കഥാപാത്രങ്ങള്‍ ലഭിച്ചെങ്കിലും ഗജിനിയിലേത് പോലെ അഭിനയസാധ്യതയുള്ള മികച്ച കഥാപാത്രങ്ങള്‍ പിന്നീട് തന്നെ തേടിയെത്തിയിട്ടില്ലെന്ന് അസിന്‍ പറയുന്നു.

ഓരോ കലാകാരനും കലാകാരിയും തന്റെതായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹം ഉണ്ടാകും. അത്തരമൊരു വേഷമായിരുന്നു ഗജിനിയിലേത്. ഗജിനിയിലെ കഥാപാത്രത്തെ പോലെ അഭിനയസാധ്യതയുള്ള കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാനിപ്പോള്‍. അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയും. പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയെന്നതാണ് എന്റെ ലക്ഷ്യം അസിന്‍ പറഞ്ഞു.

ഗജിനി തന്നെ സൂപ്പര്‍: അസിന്‍ഗജിനി തന്നെ സൂപ്പര്‍: അസിന്‍ഗജിനി തന്നെ സൂപ്പര്‍: അസിന്‍ഗജിനി തന്നെ സൂപ്പര്‍: അസിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക