Image

ബ്രദര്‍ ജിജിമോന്‍ കുഴിവേലില്‍ നൈറ്റ് വിജിലിന് നേതൃത്വം നല്‍കി

റെജി പാറയ്ക്കന്‍ Published on 12 September, 2012
ബ്രദര്‍ ജിജിമോന്‍ കുഴിവേലില്‍ നൈറ്റ് വിജിലിന് നേതൃത്വം നല്‍കി
പെര്‍ത്ത്: ഫാ. വര്‍ഗീസ് പാറയ്ക്കല്‍, ഫാ. റോജന്‍ ജോര്‍ജ്, ബ്രദര്‍ ജിജിമോന്‍ കുഴിവേലി എന്നിവര്‍ നേതൃത്വം നല്‍കിയ നൈറ്റ് വിജില്‍ പെര്‍ത്തിലെ ക്രിസ്തീയ വിശ്വാസികള്‍ക്ക് പുത്തനുണര്‍വേകി. 

പെര്‍ത്തിലെ മാനിരുട്ടന്‍ ഹോളി ഫാമിലി ചര്‍ച്ചകള്‍ നടന്ന നൈറ്റ് വിജിലിനും ആത്മീയ ശുശ്രൂഷകള്‍ക്കും ബ്രദര്‍ ജിജിമോന്‍ കുഴിവേലി നേതൃത്വം നല്‍കി. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിലും ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന ബ്രദര്‍ ജിജിമോന്‍ വൈദികര്‍ക്കൊപ്പം ധ്യാനങ്ങളില്‍ പങ്കെടുക്കുകയും ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.

ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ബ്രദര്‍ സണ്ണി സ്റ്റീഫനോടൊപ്പം വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ധ്യാനങ്ങളില്‍ ബ്രദര്‍ ജിജിമോന്‍ കുഴിവേലി ശുശ്രൂഷ ചെയ്തുവരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക