Image

മെല്‍ബണില്‍ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് തിരുനാള്‍ സമാപിച്ചു

റെജി പാറയ്ക്കന്‍ Published on 12 September, 2012
മെല്‍ബണില്‍ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് തിരുനാള്‍ സമാപിച്ചു
മെല്‍ബണ്‍: വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് തിരുനാള്‍ ഭക്തിസാന്ദ്രമായ അന്തരീഷത്തില്‍ ആത്മീയ നിറവില്‍ കൊണ്ടാടി. മെല്‍ബണിലെ വേളാങ്കണ്ണി എന്നറിയപ്പെടുന്ന അസിയര്‍ ക്യൂന്‍ ഹെവന്‍ പള്ളിയില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ മെല്‍ബണിലെ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം നേതൃത്വം നല്‍കി. 

നിരവധി മലയാളി വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. മെല്‍ബണിലെ വിവിധ സ്ഥലങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിനു വിശ്വാസികള്‍ ചെണ്ടമേളത്തിന്റെയും കൊടിതോരണങ്ങളുടേയും മെഴുകുതിരികളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം ഒരു പുത്തന്‍ അനുഭവമായി. 

ഇടവകാംഗങ്ങള്‍ മാതാവിന്റെ അനുഗ്രഹം വാങ്ങിക്കുന്നതിനായി വിശ്വാസ നിറവില്‍ കുര്‍ബാനയിലും ശുശ്രൂഷകളിലും പങ്കെടുത്തു. ഫാ. പീറ്ററ് കാവുംപുറത്തിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും തിരുനാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക