Image

ജോണ്‍ ഐസക് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 11 September, 2012
ജോണ്‍ ഐസക് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍
ന്യൂയോര്‍ക്ക്: ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി (2012-13) ജോണ്‍ ഐസക്കിനെ (ഷിബു) തെരഞ്ഞെടുത്തു. സെപ്തംബര്‍ 9-ന് കൂടിയ ട്രസ്റ്റീ ബോര്‍ഡ് യോഗത്തിലാണ് അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. പോള്‍ കറുകപ്പിള്ളിയായിരിക്കും 2013-14ലെ ചെയര്‍മാന്‍.വൈസ് ചെയര്‍മാനായി കാനഡയില്‍ നിന്നുള്ള ജോണ്‍ പി.ജോണിനേയും സെക്രട്ടറിയായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗണേശ് നായരേയും തെരഞ്ഞെടുത്തു. ജോണ്‍ ഐസക്, ജോണ്‍ പി. ജോണ്‍, ഗണേഷ് നായര്‍, പോള്‍ കറുകപ്പിള്ളില്‍ , ജി.കെ. പിള്ള, സുധ കര്‍ത്താ, ബോബി ജേക്കബ്ബ്, ലീലാ മാരേട്ട്, ഷഹി പ്രഭാകരന്‍, ടെറന്‍സന്‍ തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്ന ഷിബു ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ്. കൂടാതെ, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റു സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യാ സെന്റര്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്റെ ട്രഷറര്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കോമേഴ്‌സ് ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിക്കുന്നു. ഫോറസ്റ്റ് ഹില്‍സ് ഫൈനാന്‍ഷ്യല്‍ സര്‍വ്വീസില്‍ അഡ്‌വൈസറായ ഷിബു കഴിഞ്ഞ 27 വര്‍ഷമായി വെസ്റ്റ്‌ചെസ്റ്ററില്‍ താമസിക്കുന്നു.

വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ പി. ജോണ്‍ ടൊറൊന്റോ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റാണ്.അസ്സോസിയേഷന്റെ ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഒരു മില്യന്‍ ഡോളര്‍ ആസ്തിയും സ്വന്തമായി കെട്ടിടവുമുള്ള, 44 വര്‍ഷം പഴക്കമുള്ള ഈ അസ്സോസിയേഷന്‍ എട്ടാമത്തെ പ്രാവശ്യമാണ് ജോണ്‍ പി. ജോണിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഗണേഷ് നായര്‍ ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷന്റെ യുവജനപ്രതിധിയായി പ്രവര്‍ത്തിച്ച് സംഘടനാപാടവം തെളിയിച്ചിട്ടുണ്ട്.കൂടാതെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ.)യുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീയില്‍ യുവജന പ്രതിനിധി എന്നീ നിലകളില്‍ സേവനമനുഷ്ടിക്കുന്നു. കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദമുള്ളഗണേശ് ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് സ്‌പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു.
ജോണ്‍ ഐസക് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ജോണ്‍ ഐസക് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ജോണ്‍ ഐസക് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ജോണ്‍ ഐസക് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക