Image

ഹസാരെ അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ്‌

Published on 14 August, 2011
ഹസാരെ അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ്‌
അന്നാഹസാരയ്ക്ക് അഴിമതിക്കെതിരെ സമരം നടത്താന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. അന്നാഹസാരയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് തെളിവുണ്ട്. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് സാവന്ത് കമ്മീഷന്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ട്രസ്റ്റിന്റെ പേരിലും അംഗമായ ട്രസ്റ്റിന്റെ പേരിലും അന്നാ ഹസാര അഴിമതി നടത്തിയെന്നാണ് തെളിവുകള്‍ സഹിതം കമ്മീഷന്‍ കണ്ടെത്തിയത്. ഇങ്ങനെയൊരാള്‍ക്ക് അഴിമതിക്കെതിരെ സംസാരിക്കാന്‍ അവകാശമില്ല. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ പരാമര്‍ശങ്ങളിലൂടെ പ്രധാനമന്ത്രിയെ അല്ല ദേശീയ പതാകയെ അവഹേളിക്കുകയാണ് അന്നാഹസാരെ ചെയ്തത്. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ലെന്നും മനീഷ് തിവാരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക